ഗൂഗിൾ വർക്ക്സ്പേസിൽ പുതിയ എ.ഐ വോയ്‌സ് ഫീച്ചർ; ടൈപ്പ് ചെയ്യണ്ട, സംസാരിച്ചാൽ പണി ജെമിനി ചെയ്യും

  1. Home
  2. Tech

ഗൂഗിൾ വർക്ക്സ്പേസിൽ പുതിയ എ.ഐ വോയ്‌സ് ഫീച്ചർ; ടൈപ്പ് ചെയ്യണ്ട, സംസാരിച്ചാൽ പണി ജെമിനി ചെയ്യും

gemini


ഗൂഗിൾ വർക്ക്സ്പേസ് ആപ്പുകളായ ജിമെയിൽ, ഗൂഗിൾ ഡോക്സ്, കീപ്പ് എന്നിവയിൽ പുതിയ ജെമിനി എ.ഐ വോയ്‌സ് ഫീച്ചറുകൾ അവതരിപ്പിച്ച് ഗൂഗിൾ. ഇനി മുതൽ ഉപയോക്താക്കൾക്ക് ടൈപ്പ് ചെയ്യുന്നതിന് പകരം വോയ്‌സ് കമാൻഡുകൾ വഴി ഈ ആപ്പുകൾ പ്രവർത്തിപ്പിക്കാനും ജോലികൾ വേഗത്തിലാക്കാനും സാധിക്കും.

പുതിയ ഫീച്ചറുകൾ:

  • ജിമെയിൽ ലൈവ് (Gmail Live): ഇൻബോക്സിലെ വിവരങ്ങൾ കണ്ടെത്താൻ ഇനി ടൈപ്പ് ചെയ്യേണ്ടതില്ല. വിമാനത്തിന്റെ ഗേറ്റ് നമ്പർ, സ്കൂൾ പരിപാടികൾ തുടങ്ങി ഇൻബോക്സിലുള്ള വിവരങ്ങൾ ജെമിനിയോട് ചോദിച്ചാൽ തത്സമയം കൃത്യമായ മറുപടി ലഭിക്കും.
  • ഡോക്സ് ലൈവ് (Docs Live): മനസ്സിലുള്ള ആശയങ്ങൾ സംസാരിച്ചു നൽകിയാൽ അതിനനുസരിച്ച് ഡോക്യുമെന്റുകൾ തയ്യാറാക്കി നൽകുന്ന വോയ്സ് പാർട്ണറാണിത്. ജിമെയിൽ, ഡ്രൈവ്, ചാറ്റ്, വെബ് എന്നിവയിലെ വിവരങ്ങൾ ക്രോഡീകരിച്ചും ഇത് പ്രവർത്തിക്കും.
  • കീപ്പ് ലൈവ് (Keep Live): പെട്ടെന്ന് മനസ്സിൽ വരുന്ന കാര്യങ്ങളും കുറിപ്പുകളും വെറുതെ സംസാരിച്ച് നൽകിയാൽ അവയെ കൃത്യമായ നോട്ടുകളോ ലിസ്റ്റുകളോ ആക്കി ഗൂഗിൾ കീപ്പിൽ സേവ് ചെയ്യും.

പുതിയ വോയ്‌സ് ഫീച്ചറുകൾ ഗൂഗിൾ എ.ഐ പ്ലസ്, പ്രോ, അൾട്രാ വരിക്കാർക്കായി ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ജിമെയിൽ ലൈവ്, കീപ്പ് ലൈവ് എന്നിവ പ്ലസ്, പ്രോ, അൾട്രാ ഉപയോക്താക്കൾക്കും ഡോക്സ് ലൈവ് പ്രോ, അൾട്രാ ഉപയോക്താക്കൾക്കുമാണ് ലഭ്യമാക്കിയിരിക്കുന്നത്. ബിസിനസ് ഉപയോക്താക്കൾക്കും ഫീച്ചർ വൈകാതെ ലഭ്യമാക്കുമെന്ന് ഗൂഗിൾ അറിയിച്ചു.