റോഡ് അപകടങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഇനി ഫോണിൽ തൊടേണ്ടതില്ല; പുതിയ ഫീച്ചറുമായി ആപ്പിൾ മാപ്സ്

  1. Home
  2. Tech

റോഡ് അപകടങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഇനി ഫോണിൽ തൊടേണ്ടതില്ല; പുതിയ ഫീച്ചറുമായി ആപ്പിൾ മാപ്സ്

apple map


വാഹനം ഓടിക്കുമ്പോൾ റോഡിലെ അപകടങ്ങളോ ഗതാഗത തടസ്സങ്ങളോ മറ്റുള്ളവരെ അറിയിക്കാൻ ഇനി സ്മാർട്ട്‌ഫോണിൽ തൊടേണ്ടതില്ല. ഉപയോക്താക്കളുടെ ഡ്രൈവിങ് സുരക്ഷിതമാക്കുന്നതിനായി വോയ്‌സ് അസിസ്റ്റന്റ് വഴി പ്രവർത്തിക്കുന്ന പുതിയ ഫീച്ചറുമായി ആപ്പിൾ മാപ്സ്. സിരി (Siri) വഴി ലളിതമായ ശബ്ദസന്ദേശങ്ങൾ (Voice Commands) നൽകി റോഡ് വിവരങ്ങൾ തത്സമയം പങ്കുവെക്കാൻ സഹായിക്കുന്നതാണ് ഈ സംവിധാനം.

ഡ്രൈവ് ചെയ്യുന്നതിനിടെ അപകടങ്ങളോ മറ്റ് തടസ്സങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഫോണിലേക്ക് നോക്കാതെ തന്നെ സിരിയോട് വിവരം പറയാം. വോയ്‌സ് കമാൻഡ് ലഭിച്ച ഉടൻ ആപ്പിൾ മാപ്സ് തത്സമയ വിവരം സ്വയം രേഖപ്പെടുത്തും. കൂടാതെ, ആപ്പിൾ കാർപ്ലേ (CarPlay) ഉപയോഗിക്കുന്നവർക്ക് കാറിന്റെ ഡാഷ്‌ബോർഡ് ഡിസ്‌പ്ലേയിലെ റിപ്പോർട്ട് ഐക്കണിൽ ടാപ്പ് ചെയ്തും ഈ സേവനം ഉപയോഗിക്കാം.

മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ട തടസ്സങ്ങൾ മാറിയിട്ടുണ്ടെങ്കിൽ അക്കാര്യവും സിരിയിലൂടെ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കും. ഡ്രൈവർമാരുടെ ശ്രദ്ധ തിരിയാതെ റോഡിലെ തത്സമയ വിവരങ്ങൾ കൃത്യസമയത്ത് മറ്റ് യാത്രക്കാരിലേക്ക് എത്തിക്കാൻ സഹായിക്കുന്ന ഈ പുതിയ ഫീച്ചർ ആപ്പിൾ ഉപയോക്താക്കൾക്ക് വലിയ ആശ്വാസമാകും.