ഇനി വാട്സ്ആപ്പ് വഴി വലിയ ഫയലുകളും എച്ച്.ഡിയായി തന്നെ കൈമാറാം ; അപ്ഡേഷൻ ഉടൻ

  1. Home
  2. Tech

ഇനി വാട്സ്ആപ്പ് വഴി വലിയ ഫയലുകളും എച്ച്.ഡിയായി തന്നെ കൈമാറാം ; അപ്ഡേഷൻ ഉടൻ

wats app


വാട്സ് ആപ്പില്‍ ഉപയോക്താക്കള്‍ക്ക് വളരെ ഉപയോഗപ്രദമായ നിരവധി സവിശേഷതകള്‍ ഉണ്ട്. ‌ വാട്സ് ആപ്പിൽ വരാനിരിക്കുന്ന നിങ്ങൾക്ക് ​ഗുണകരമായ ഫീച്ചറുകൾ ഇതാ. വാട്സ് ആപ് ഇപ്പോള്‍ മറ്റൊരു പുതിയ സുരക്ഷാ ഫീച്ചറിൻ്റെ പണിപ്പുരയിലാണ്. ഈ പുതിയ ഫീച്ചർ വന്നതിന് ശേഷം, വാട്സ് ആപ്പ് ഉപയോക്താക്കള്‍ക്ക് ഡെസ്‌ക്‌ടോപ്പ് പതിപ്പിലും ചാറ്റുകള്‍ ലോക്ക് ചെയ്യാൻ കഴിയും.

മൊബൈല്‍ ആപ്പ് പതിപ്പില്‍ ചാറ്റ് ലോക്ക് ഫീച്ചർ ഇതിനകം ലഭ്യമാണ്. പുതിയ ഫയല്‍ ഷെയറിംഗ് സംവിധാനവും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്സ് ആപ്. ഈ ഫീച്ചർ അവതരിപ്പിച്ചതിന് ശേഷം, ഷെയർഇറ്റ്, ആൻഡ്രോയിഡ് നിയർബൈ എന്നിവയിലൂടെ പങ്കിടുന്നതുപോലെ തന്നെ വലിയ ഫയലുകളും എച്ച്‌ഡി ഫോട്ടോകളും വീഡിയോകളും വാട്ട്‌സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് പരസ്പരം പങ്കിടാൻ കഴിയും. 

വാട്സ് ആപ്പിന്റെ വരാനിരിക്കുന്ന ഫീച്ചറുകളിൽ ഏറെ ​ഗുണംചെയ്യുന്ന ഒന്നാണ് ഇത്. ഇന്ന് വലിയ ഫയലുകൾ ഷെയർ ചെയ്യാൻ നമ്മൾ മറ്റ് പ്ലാറ്റ്ഫോമുകളെ ഉപയോ​ഗിക്കാറുണ്ട്. ഇവൻ്റുകള്‍ പിൻ ചെയ്യാനുള്ള ഫീച്ചറും വൈകാതെ വാട്ട്‌സ്‌ആപ്പ് കമ്മ്യൂണിറ്റിയില്‍ ലഭ്യമാകും. ഈ ഫീച്ചർ അവതരിപ്പിച്ച ശേഷം, കമ്മ്യൂണിറ്റി ഗ്രൂപ്പില്‍, വരാനിരിക്കുന്ന ഏത് ഇവൻ്റും പിൻ ചെയ്യാൻ നിങ്ങള്‍ക്ക് കഴിയും. പുതിയ ഫീച്ചറില്‍ ഏതെങ്കിലും പ്രത്യേക അവസരത്തിനോ പരിപാടിക്കോ റിമൈൻഡറുകള്‍ സജ്ജീകരിക്കാനും കഴിയും. നിലവില്‍ ആൻഡ്രോയിഡിൻ്റെ ബീറ്റ പതിപ്പ് 2.24.3.20 ല്‍ ഈ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്.

ഇനിയും ​ഗുണകരമായ പല അപ്ഡേറ്റുകളും വാട്സ് ആപ്പിൽ വരും. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോ​ഗിക്കുന്ന മെസേജിങ് പ്ലാറ്റ്ഫോമാണ് ഇത്.