ബഹിരാകാശ രംഗത്ത് ചരിത്ര നേട്ടവുമായി ഒമാൻ; കാർമൻ എക്‌സ് 1 റോക്കറ്റ് പരീക്ഷണം വിജയകരം

  1. Home
  2. Tech

ബഹിരാകാശ രംഗത്ത് ചരിത്ര നേട്ടവുമായി ഒമാൻ; കാർമൻ എക്‌സ് 1 റോക്കറ്റ് പരീക്ഷണം വിജയകരം

oman


ഒമാന്റെ ബഹിരാകാശ മേഖലയ്ക്ക് വൻ കുതിപ്പേകി ദുകമിലെ ഇത്‌ലാഖ് സ്‌പേസ്‌പോർട്ടിൽ ‘കാർമൻ എക്‌സ് 1’ റോക്കറ്റ് പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ഒമാന്റെയും സിംഗപ്പൂരിന്റെയും സംയുക്ത പങ്കാളിത്തത്തോടെയായിരുന്നു ഈ ചരിത്ര ദൗത്യം നിർവ്വഹിച്ചത്. ഓസ്‌ട്രേലിയയുടെ പരീക്ഷണാത്മക പേലോഡും വഹിച്ചാണ് കാർമൻ റോക്കറ്റ് വിജയകരമായി കുതിച്ചുയർന്നത്.

ഒമാൻ ആസ്ഥാനമായുള്ള സ്റ്റെല്ലാർ കൈനറ്റിക്‌സ് എം.സി.ടിയും സിംഗപ്പൂരിലെ ഒക്കുലോസ്‌പേസും ചേർന്നാണ് ഈ സംയുക്ത വിക്ഷേപണത്തിന് ചുക്കാൻ പിടിച്ചത്. ഓസ്‌ട്രേലിയൻ കമ്പനിയായ ഓർബിറ്റ് ടു ഓർബിറ്റാണ് ഇതിനാവശ്യമായ പേലോഡ് സജ്ജമാക്കിയത്. അന്താരാഷ്ട്ര പങ്കാളിത്തത്തോടെയുള്ള ബഹിരാകാശ ദൗത്യങ്ങളെ വിജയകരമായി കൈകാര്യം ചെയ്യാനുള്ള ഒമാന്റെയും ഇത്‌ലാഖ് സ്‌പേസ്‌പോർട്ടിന്റെയും ശേഷി തെളിയിക്കുന്നതാണ് ഈ നേട്ടം.