പുതിയ വോയിസ് AI മോഡലായ GPT-Live പുറത്തിറക്കി ഓപ്പൺഎഐ

  1. Home
  2. Tech

പുതിയ വോയിസ് AI മോഡലായ GPT-Live പുറത്തിറക്കി ഓപ്പൺഎഐ

CHATGPT


 

ചാറ്റ്ജിപിടിയുമായുള്ള സംഭാഷണങ്ങൾ കൂടുതൽ സ്വാഭാവികമായി അനുഭവപ്പെടാൻ രൂപകൽപ്പന ചെയ്ത പുതിയ വോയിസ് AI മോഡലായ GPT-Live പുറത്തിറക്കി ഓപ്പൺഎഐ. ഉപയോക്താവ് സംസാരിച്ചു തീരുമ്പോൾ പ്രതികരിക്കുന്നതിനു പകരം GPT-Live-ന് ഒരേ സമയം കേൾക്കാനും സംസാരിക്കാനും കഴിയുമെന്ന് കമ്പനി പറയുന്നു. വെബ് സെർച്ചടക്കം നടത്തുന്നതിനിടെ സംഭാഷണം തുടരാനും ഈ മോഡലിന് സാധിക്കും.

iOS, Android, ChatGPT.com എന്നിവയിൽ GPT-Live വോയിസ് മോഡൽ ലോകമെമ്പാടും ലഭ്യമാക്കിയിട്ടുണ്ടെന്ന് ഓപ്പൺഎഐ അറിയിച്ചു. Go, Plus, Pro ഉപയോക്താക്കൾക്ക് GPT-Live-1 ആയിരിക്കും ഡിഫോൾട്ട് വോയിസ് മോഡൽ. സൗജന്യ ഉപയോക്താക്കൾക്ക് GPT-Live-1 mini ലഭിക്കും.

GPT-Live കൂടുതൽ വേഗതയേറിയതും സ്വാഭാവികവുമായ സംഭാഷണങ്ങൾ നൽകുന്നു. ഈ എഐ മോഡലിന് ഒരേ സമയം കേൾക്കാനും സംസാരിക്കാനും കഴിയും. സംഭാഷണത്തിനിടെ 'അതെ' പോലെയുള്ള ഉത്തരങ്ങളോട് പ്രതികരിക്കുകയും, ഉപയോക്താക്കൾ ചിന്തിക്കുമ്പോൾ സംഭാഷണം നിർത്തിവെക്കുകയും, ആവശ്യമെങ്കിൽ സ്വാഭാവികമായി ഇടപെടുകയും ചെയ്യും. ഉപയോക്താവ് സംസാരിച്ചു കഴിഞ്ഞതിന് ശേഷം മാത്രം പ്രതികരിച്ചിരുന്ന പഴയ ടേൺ-ബേസ്ഡ് വോയിസ് സംവിധാനത്തിന് പകരമായിട്ടാണ് GPT-Live രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറഞ്ഞു.