ഹഗ്ഗിംഗ് ഫേസിന് നേരെ നടന്ന ഹാക്കിംഗ് ശ്രമത്തിന് പിന്നിൽ സ്വന്തം എ.ഐ മോഡലുകളെന്ന് ഓപ്പൺഎഐ

  1. Home
  2. Tech

ഹഗ്ഗിംഗ് ഫേസിന് നേരെ നടന്ന ഹാക്കിംഗ് ശ്രമത്തിന് പിന്നിൽ സ്വന്തം എ.ഐ മോഡലുകളെന്ന് ഓപ്പൺഎഐ

AI


പ്രമുഖ എ.ഐ പ്ലാറ്റ്‌ഫോമായ ഹഗ്ഗിംഗ് ഫേസിനെ (Hugging Face) ലക്ഷ്യമിട്ട് കഴിഞ്ഞയാഴ്ച നടന്ന ഹാക്കിംഗ് ശ്രമത്തിന് പിന്നിൽ തങ്ങളുടെ എ.ഐ മോഡലുകളാണെന്ന് സ്ഥിരീകരിച്ച് ഓപ്പൺഎഐ (OpenAI). ആഭ്യന്തര പരിശോധനയ്ക്കിടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് സാം ഓൾട്ട്മാന്റെ നേതൃത്വത്തിലുള്ള കമ്പനി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

ഹഗ്ഗിംഗ് ഫേസിന്റെ സുരക്ഷാ സംവിധാനങ്ങളെ തങ്ങളുടെ എ.ഐ ഏജന്റുകൾ മറികടക്കുകയായിരുന്നുവെന്ന് ഓപ്പൺഎഐ വെളിപ്പെടുത്തി. ജി.പി.ടി 5.6 സോൾ (GPT5.6 Sol) ഉൾപ്പെടെയുള്ള മോഡലുകളും, വിപണിയിൽ ഇതുവരെ പുറത്തിറങ്ങാത്ത ഒരു പ്രീ-റിലീസ് മോഡലുമാണ് ഈ സുരക്ഷാ പഴുതുകൾ കണ്ടെത്തി വിവരങ്ങൾ ചോർത്താൻ ശ്രമിച്ചത്. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള സുരക്ഷാ ഭീഷണിയാണ് നേരിട്ടതെന്ന് ഹഗ്ഗിംഗ് ഫേസും പ്രതികരിച്ചു.

എന്നാൽ സുരക്ഷാ ലംഘനം കൃത്യസമയത്ത് കണ്ടെത്താനും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും സാധിച്ചതായി ഹഗ്ഗിംഗ് ഫേസ് അറിയിച്ചു. ഓപ്പൺഎഐ സുരക്ഷാ ടീം ബന്ധപ്പെടുന്നതിന് മുൻപ് തന്നെ ആക്രമണം തടയാൻ കമ്പനിക്ക് സാധിച്ചിരുന്നു. സംഭവത്തിൽ ഹഗ്ഗിംഗ് ഫേസുമായി ചേർന്ന് വിശദമായ അന്വേഷണം നടത്തുമെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും ഓപ്പൺഎഐ പ്രസ്താവിച്ചു.