അമേരിക്കൻ കമ്പനികളെ ആശ്രയിക്കാതെ സ്വന്തം ക്ലൗഡ്; വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകാൻ സോഹോ

  1. Home
  2. Tech

അമേരിക്കൻ കമ്പനികളെ ആശ്രയിക്കാതെ സ്വന്തം ക്ലൗഡ്; വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകാൻ സോഹോ

zoho


ഗൂഗിൾ ക്ലൗഡ്, എ.ഡബ്ല്യു.എസ് (AWS) തുടങ്ങിയ വിദേശ കമ്പനികളെ ആശ്രയിക്കുന്നതിന് പകരം സ്വന്തമായി ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിച്ചെടുത്ത് ഇന്ത്യൻ ഐ.ടി ഭീമനായ സോഹോ. 'കാറ്റലിസ്റ്റ്' (Catalyst) എന്ന സെർവർലെസ് പ്ലാറ്റ്‌ഫോം വഴി ഡെവലപ്പർമാർക്ക് ലഭ്യമാക്കിയിട്ടുള്ള ഈ ക്ലൗഡ് സേവനങ്ങൾ വിദ്യാർത്ഥികൾക്ക് ഇനി പൂർണ്ണമായും സൗജന്യമായി നൽകുമെന്ന് കമ്പനി സഹസ്ഥാപകൻ ശ്രീധർ വെംബു അറിയിച്ചു.

കമ്പനിയുടെ ആദ്യകാലത്ത് തന്നെ ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കുന്നതിനായി ഡാറ്റാബേസ്, ഐഡന്റിറ്റി, മെസേജിങ്, സെർച്ച്, സ്റ്റോറേജ്, കംപ്യൂട്ടിങ് എന്നിവയുൾപ്പെടെയുള്ള ക്ലൗഡ് അടിസ്ഥാനസൗകര്യങ്ങൾ സ്വയം നിർമ്മിക്കുകയായിരുന്നു. നിലവിൽ സോഹോയുടെ എല്ലാ ഉൽപ്പന്നങ്ങളും വികസിപ്പിക്കുന്നതും ഉപഭോക്താക്കളുടെ വിവരങ്ങൾ സൂക്ഷിക്കുന്നതും മുംബൈ, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലെ പ്രാദേശിക ഡാറ്റാ സെന്ററുകളിലാണ്. വിദ്യാർത്ഥികൾക്ക് ക്ലൗഡ് സൗകര്യം സൗജന്യമാക്കുന്നതോടെ അധിക ചെലവുകളെക്കുറിച്ച് ആകുലപ്പെടാതെ സ്വന്തം ആപ്പുകളും പ്രോജക്ടുകളും നിർമ്മിച്ച് വിന്യസിക്കാൻ അവർക്ക് സാധിക്കും.