കൗമാരക്കാരുടെ വാട്സാപ്പ് ഉപയോഗം ഇനി രക്ഷിതാക്കൾക്ക് നിയന്ത്രിക്കാം

  1. Home
  2. Tech

കൗമാരക്കാരുടെ വാട്സാപ്പ് ഉപയോഗം ഇനി രക്ഷിതാക്കൾക്ക് നിയന്ത്രിക്കാം

whatsapp parental control


കൗമാരക്കാരായ ഉപയോക്താക്കളുടെ സുരക്ഷ മുൻനിർത്തി വാട്‌സ്ആപ്പ് പുതിയ പാരന്റൽ കൺട്രോൾ ഫീച്ചറുകൾ പുറത്തിറക്കി. സോഷ്യൽ മീഡിയ അഡിക്ഷനും ഓൺലൈൻ സുരക്ഷയും സംബന്ധിച്ച് ആഗോളതലത്തിൽ ആശങ്കകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് മെറ്റയുടെ ഈ പുതിയ നീക്കം. സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്ന കൗമാരക്കാരുടെ വാട്സാപ്പ് ഉപയോഗം രക്ഷിതാക്കളുടെ നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.

പ്രൊഫൈൽ ഫോട്ടോ, സ്റ്റാറ്റസ്, ഗ്രൂപ്പ് ചേരൽ എന്നിവ ആരൊക്കെ കാണണമെന്നും നിയന്ത്രിക്കണമെന്നും തീരുമാനിക്കാൻ രക്ഷിതാക്കൾക്ക് ഇനി അവസരമുണ്ടാകും. കുട്ടി ഗ്രൂപ്പുകളിൽ ചേരുമ്പോഴോ പുതിയ അംഗങ്ങൾ വരുമ്പോഴോ രക്ഷിതാക്കൾക്ക് അറിയിപ്പ് ലഭിക്കും. ഈ പ്രൈവസി ക്രമീകരണങ്ങളിൽ മാറ്റംവരുത്തണമെങ്കിൽ രക്ഷിതാക്കളുടെ പ്രത്യേക പിൻ (PIN) ആവശ്യമാണ്. അതേസമയം, സന്ദേശങ്ങളുടെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സുരക്ഷ നിലനിൽക്കുന്നതിനാൽ സ്വകാര്യ സന്ദേശങ്ങളോ കോളുകളോ ചോരില്ലെന്ന് വാട്‌സ്ആപ്പ് വ്യക്തമാക്കി.