'വില ഒരു പ്രശ്നമേയല്ല'; ഐഫോൺ 18 പ്രോ വാങ്ങാൻ ആപ്പിൾ സ്റ്റോറുകളിൽ വൻ തിരക്ക്

  1. Home
  2. Tech

'വില ഒരു പ്രശ്നമേയല്ല'; ഐഫോൺ 18 പ്രോ വാങ്ങാൻ ആപ്പിൾ സ്റ്റോറുകളിൽ വൻ തിരക്ക്

apple 18 pro


ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളായ ഐഫോൺ 18 പ്രോ, 18 പ്രോ മാക്സ് എന്നിവയുടെ വിൽപന ആരംഭിച്ചതോടെ രാജ്യത്തെ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ വൻ ജനത്തിരക്ക്. സെപ്റ്റംബർ 18-ന് രാവിലെ എട്ടു മണിയോടെ വിൽപന തുടങ്ങിയതിന് പിന്നാലെ ന്യൂഡൽഹി, മുംബൈ, ബെംഗളൂരു, പുണെ, നോയിഡ എന്നിവിടങ്ങളിലെ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ പുലർച്ചെ മുതൽ നീണ്ട ക്യൂ കാണപ്പെട്ടു. വൻ വിലവർധനവ് ഉണ്ടായിട്ടും പഞ്ചാബ്, ഹരിയാണ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് പോലും ആളുകൾ ഫോൺ സ്വന്തമാക്കാൻ എത്തിയിരുന്നു.

ഇന്ത്യയിൽ ഐഫോൺ 18 പ്രോയുടെ (256 ജിബി) ആരംഭ വില 1,64,900 രൂപയും, 18 പ്രോ മാക്സിന്റെ (256 ജിബി) ആരംഭ വില 1,79,900 രൂപയുമാണ്. 18 പ്രോയുടെ ഏറ്റവും ഉയർന്ന 2 ടിബി വേരിയന്റിന് 3,14,900 രൂപ വരെ വിലവരുന്നുണ്ട്. ബർഗണ്ടി റെഡ്, ഗ്ലേഷ്യർ, സിൽവർ, ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമായ ഈ മോഡലുകൾക്ക് കഴിഞ്ഞ വർഷത്തെ ഐഫോൺ 17 പ്രോ സീരീസിനേക്കാൾ ഉയർന്ന വിലയാണെങ്കിലും വിപണിയിൽ വൻ വരവേൽപ്പാണ് ലഭിക്കുന്നത്.