പ്രായം തെളിയിക്കാൻ സെൽഫി; ഏജ് എസ്റ്റിമേഷൻ മോഡൽ അവതരിപ്പിച്ച് ആപ്പിൾ

  1. Home
  2. Tech

പ്രായം തെളിയിക്കാൻ സെൽഫി; ഏജ് എസ്റ്റിമേഷൻ മോഡൽ അവതരിപ്പിച്ച് ആപ്പിൾ

face apple


ഉപയോക്താക്കൾക്ക് 18 വയസ്സ് പൂർത്തിയായിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി അത്യാധുനിക സെൽഫി അധിഷ്ഠിത പ്രായപരിശോധനാ സംവിധാനം അവതരിപ്പിച്ച് ആപ്പിൾ. മുൻപ് ഡ്രൈവിംഗ് ലൈസൻസ്, ബാങ്ക് കാർഡുകൾ അല്ലെങ്കിൽ മറ്റ് തിരിച്ചറിയൽ രേഖകൾ സമർപ്പിക്കേണ്ടിയിരുന്ന സ്ഥാനത്ത് മുഖത്തിന്റെ പ്രായം കണക്കാക്കുന്ന സാങ്കേതികവിദ്യയാണ് പുതിയ iOS 27.2 അപ്‌ഡേറ്റിലൂടെ കമ്പനി ലഭ്യമാക്കിയിരിക്കുന്നത്.

യുകെ ഉൾപ്പെടെയുള്ള പ്രമുഖ രാജ്യങ്ങളിൽ 18+ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിനും പ്രധാന സെക്യൂരിറ്റി സെറ്റിങ്സുകളിൽ മാറ്റം വരുത്തുന്നതിനും ഇനി സെൽഫി വഴി പ്രായം രേഖപ്പെടുത്താം. ഈ സംവിധാനം തെരഞ്ഞെടുക്കുന്ന ഉപയോക്താക്കൾ തല വശങ്ങളിലേക്കും മുകളിലേക്കും താഴേക്കും പതുക്കെ ചലിപ്പിച്ച് മുഖത്തിന്റെ നാല് ദിശകളിലെ ചിത്രങ്ങൾ പകർത്തി നൽകേണ്ടതാണ്.

ഉപയോക്താവിന്റെ ഉപകരണത്തിൽ തന്നെയോ പ്രൈവറ്റ് ക്ലൗഡ് കമ്പ്യൂട്ടിംഗ് വഴിയോ ആണ് ആപ്പിളിന്റെ ഏജ്-എസ്റ്റിമേഷൻ മോഡൽ സെൽഫി വിശകലനം ചെയ്യുന്നത്. പരിശോധനാ സമയത്ത് ആപ്പിളിന് പോലും ചിത്രങ്ങൾ കാണാനാകില്ലെന്നും പരിശോധന പൂർത്തിയായാ ഉടൻ തന്നെ ചിത്രങ്ങൾ പൂർണ്ണമായും സിസ്റ്റത്തിൽ നിന്ന് ഒഴിവാക്കപ്പെടുമെന്നും കമ്പനി ഉറപ്പുനൽകുന്നു. യുകെ, ഓസ്‌ട്രേലിയ, ബ്രസീൽ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലെ ഉപയോക്താക്കൾക്കാണ് നിലവിൽ പ്രാരംഭ ഘട്ടത്തിൽ ഈ ഫീച്ചർ ലഭ്യമായിരിക്കുന്നത്.