1979-ലെ വാക്ക്മാൻ ഡിസൈനിൽ സോണിയുടെ പുതിയ റെട്രോ ഹെഡ്‌ഫോൺ; സ്ട്രേഞ്ചർ തിങ്സ് എഡിഷനും പുറത്തിറക്കി

  1. Home
  2. Tech

1979-ലെ വാക്ക്മാൻ ഡിസൈനിൽ സോണിയുടെ പുതിയ റെട്രോ ഹെഡ്‌ഫോൺ; സ്ട്രേഞ്ചർ തിങ്സ് എഡിഷനും പുറത്തിറക്കി

sony


1979-ലെ ഐതിഹാസിക വാക്ക്മാൻ ഡിസൈൻ ഓർമ്മകളെ ഉണർത്തി സോണിയുടെ പുതിയ റെട്രോ ഹെഡ്‌ഫോണുകൾ. എൺപതുകളിലെ ട്രെൻഡിങ് ഹെഡ്‌സെറ്റുകൾ ആധുനിക സാങ്കേതികവിദ്യ കൂട്ടിച്ചേർത്താണ് കമ്പനി പുനരവതരിപ്പിച്ചിരിക്കുന്നത്. ആദ്യകാല വാക്ക്മാനൊപ്പം വന്ന MDR-3R വയേർഡ് ഹെഡ്‌ഫോണുകളുടെ ആധുനിക പതിപ്പാണ് സോണി ഇപ്പോൾ വിപണിയിലെത്തിച്ചിരിക്കുന്നത്.

പഴയ മോഡലിന്റെ ഭാരം കുറഞ്ഞ ഓപ്പൺ-ഇയർ രൂപകൽപ്പനയും മെറ്റൽ ഹെഡ്‌ബാൻഡ് ഘടനയും അതേപടി നിലനിർത്തിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് മാറ്റിയെടുക്കാവുന്ന നീല, ഓറഞ്ച് നിറങ്ങളിലുള്ള ഇയർ പാഡുകളാണ് സ്റ്റാൻഡേർഡ് മോഡലിലുള്ളത്. പഴയകാല അൺബോക്സിങ് അനുഭവം നൽകുന്ന രീതിയിലാണ് ഇതിന്റെ പാക്കേജിംഗ്. ആധുനിക സ്മാർട്ട്‌ഫോണുകളുമായി നേരിട്ട് ബന്ധിപ്പിക്കാൻ USB-C കണക്റ്റിവിറ്റിയും ഇതിൽ നൽകിയിട്ടുണ്ട്.

നെറ്റ്ഫ്ലിക്സിന്റെ ജനപ്രിയ സീരീസായ 'സ്ട്രേഞ്ചർ തിങ്സ്' ആരാധകർക്കായി പ്രത്യേക ലിമിറ്റഡ് എഡിഷൻ പതിപ്പും സോണി പുറത്തിറക്കി.

1980-കളുടെ പശ്ചാത്തലത്തിലുള്ള ഈ പതിപ്പിൽ ചുവപ്പും കറുപ്പും കലർന്ന ഇയർ പാഡുകളും പ്രത്യേക റെട്രോ പാക്കേജിംഗുമാണുള്ളത്. ഇന്ത്യയിലെ ലോഞ്ച് തീയതിയും വിലയും സോണി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.