ടാഗ് ചെയ്ത പോസ്റ്റുകൾ പ്രൊഫൈൽ ഗ്രിഡിലേക്ക് ചേർക്കാം; പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

  1. Home
  2. Tech

ടാഗ് ചെയ്ത പോസ്റ്റുകൾ പ്രൊഫൈൽ ഗ്രിഡിലേക്ക് ചേർക്കാം; പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

Instagram


ഉപയോക്താക്കൾക്ക് തങ്ങളുടെ പ്രൊഫൈൽ പേജുകളിൽ കൂടുതൽ നിയന്ത്രണം നൽകുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം. ഇനി മുതൽ മറ്റുള്ളവർ ടാഗ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും വീണ്ടും അപ്‌ലോഡ് ചെയ്യാതെ തന്നെ സ്വന്തം പ്രൊഫൈൽ ഗ്രിഡിലേക്ക് നേരിട്ട് ചേർക്കാൻ ഈ പുതിയ ഫീച്ചറിലൂടെ സാധിക്കും. യാത്രകൾ, പാർട്ടികൾ തുടങ്ങിയ ഗ്രൂപ്പ് ഒത്തുചേരലുകളിൽ സുഹൃത്തുക്കൾ പങ്കുവെക്കുന്ന ചിത്രങ്ങൾ സ്വന്തം ഗ്രിഡിൽ ഉൾപ്പെടുത്താൻ ഇനി മുതൽ ഇത് ഉപകരിക്കും.

ചിത്രത്തിന്റെ ഒറിജിനൽ പോസ്റ്റ് അത് പബ്ലിഷ് ചെയ്ത ആളുടെ അക്കൗണ്ടിൽ തന്നെ നിലനിൽക്കും. ടാഗ് ചെയ്യപ്പെടുമ്പോൾ ലഭിക്കുന്ന ഡി.എം നോട്ടിഫിക്കേഷൻ വഴിയോ, പോസ്റ്റിലെ മെനു ഓപ്ഷൻ ഉപയോഗിച്ചോ, പ്രൊഫൈലിലെ 'ടാഗ്ഡ്' ടാബിൽ ലോങ് പ്രെസ്സ് ചെയ്തോ ഉപയോക്താക്കൾക്ക് പോസ്റ്റുകൾ ഗ്രിഡിലേക്ക് മാറ്റാം. ഇവ ആവശ്യമെങ്കിൽ പ്രൊഫൈൽ ഗ്രിഡിൽ നിന്ന് എപ്പോൾ വേണമെങ്കിലും ഒഴിവാക്കാനും സാധിക്കും.

ക്രിയേറ്റർമാർക്കും ബ്രാൻഡ് കാമ്പെയ്‌നുകളിൽ പങ്കാളികളാകുന്നവർക്കും കൊളാബറേഷൻ പോസ്റ്റുകൾ റീപോസ്റ്റ് ചെയ്യാതെ തന്നെ സ്വന്തം പ്രൊഫൈലിൽ പ്രദർശിപ്പിക്കാൻ ഈ ഫീച്ചർ ഏറെ സഹായകരമാകും.