ഇ.വികൾക്കടക്കം 3.5 ലക്ഷംരൂപ വരെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ്
സിയറ ഐസിഇ-യുടെ തിരഞ്ഞെടുക്കപ്പെട്ട വേരിയന്റുകളില്‍ 30,000 രൂപയുടെ സ്‌ക്രാപ്പേജ് ആനുകൂല്യങ്ങളും ലോയല്‍റ്റി ആനുകൂല്യങ്ങളും ലഭിക്കും. സിയറ ഇവിയ്ക്ക് (Sierra EV) നിലവില്‍ ഔദ്യോഗിക കിഴിവുകളൊന്നും ലഭ്യമല്ല.യാത്രാ വാഹനങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഥ്യാപിച്ച് ടാറ്റാ മോട്ടോഴ്‌സ്. പെട്രോൾ - ഡീസൽ, സിഎൻ.ജി, ഇലക്ട്രിക് വാഹനങ്ങൾക്ക് ആനുകൂല്യം ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട ഇലക്ട്രിക് വാഹനങ്ങൾക്ക് 3.5 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ ടാറ്റ വാഗ്ദാനം ചെയ്യുന്നു.ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, സ്‌ക്രാപ്പേജ് ആനുകൂല്യങ്ങൾ, ലോയൽറ്റി റിവാർഡുകൾ, പ്രത്യേക ഫ്രീഡം സെലിബ്രേഷൻ സ്‌കീമുകൾ എന്നിവ ഉൾപ്പെടെയാണിത്. ഓഫറുകൾ സ്റ്റോക്ക് ലഭ്യതയ്ക്ക് വിധേയമാണെന്നും ഡീലർഷിപ്പ്, മോഡൽ, പ്രദേശം, വേരിയന്റ് എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടാമെന്നും കമ്പനി പറയുന്നു.
