മിസൈലുകൾ ഇനി സ്വകാര്യ മേഖല നിർമിക്കും; ഡി.ആർ.ഡി.ഒ സാങ്കേതികവിദ്യ കൈമാറും

  1. Home
  2. Tech

മിസൈലുകൾ ഇനി സ്വകാര്യ മേഖല നിർമിക്കും; ഡി.ആർ.ഡി.ഒ സാങ്കേതികവിദ്യ കൈമാറും

missile


ഡി.ആർ.ഡി.ഒ വികസിപ്പിച്ച പരമ്പരാഗത മിസൈൽ സംവിധാനങ്ങളുടെ സാങ്കേതികവിദ്യ സ്വകാര്യ-പൊതുമേഖലാ കമ്പനികൾക്ക് കൈമാറാൻ അനുമതി നൽകിയതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. പ്രതിരോധ നിർമാണ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർണായക തീരുമാനം.

ആവശ്യമായ യോഗ്യതകൾക്കും നിയന്ത്രണ മാനദണ്ഡങ്ങൾക്കും വിധേയമായി ഇന്ത്യൻ കമ്പനികൾക്ക് ഇനി രാജ്യത്തിനകത്തുതന്നെ മിസൈലുകൾ നിർമിക്കാം. വിതരണ ശൃംഖലയുടെ ഭാഗമാകാൻ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (MSME) കൂടുതൽ അവസരങ്ങൾ ലഭിക്കും.

പ്രതിരോധ ഇറക്കുമതി കുറയ്ക്കാനും തദ്ദേശീയ വ്യവസായ അടിത്തറ കൂടുതൽ കരുത്തുറ്റതാക്കാനും ഈ നീക്കം സഹായിക്കുമെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി.