ആകാശത്തിന് മുകളിൽ ചീറിപ്പായുന്ന ഓറഞ്ച് വെളിച്ചം, കണ്ടമ്പരന്ന് സ്‌കോട്ട്‌ലൻഡുകാർ

  1. Home
  2. Tech

ആകാശത്തിന് മുകളിൽ ചീറിപ്പായുന്ന ഓറഞ്ച് വെളിച്ചം, കണ്ടമ്പരന്ന് സ്‌കോട്ട്‌ലൻഡുകാർ

s


സ്‌കോട്ട്‌ലൻഡിൻറെ ആകാശത്തുണ്ടായ ഉൽക്കാപതനത്തിൻറെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. രാത്രി ആകാശത്ത് വെളിച്ചം വിതറി ചീറിപ്പായുന്ന ഉൽക്കയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഗ്ലാസ്ഗോയിലെ സ്റ്റിർലിംഗിലെയും ലൂയിസ് ദ്വീപിലെയും ആർഗിൽ ആൻഡ് ബ്യൂട്ടിലെയും ജനങ്ങളാണ് ഓറഞ്ച് വെളിച്ചവും ഒപ്പം വലിയ സ്‌ഫോടന ശബ്ദത്തിനും സാക്ഷ്യം വഹിച്ചതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

ഉൽക്കാജ്വലനം കാരണം ആകാശം ഏറെ സെക്കൻഡുകൾ പ്രകാശപൂരിതമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. നോർത്ത് ലാനാർക്ക്‌ഷെയറിലെ എയർഡ്രി പ്രദേശത്ത് നടക്കാൻ ഇറങ്ങിയ ഗില്ലിയൻ-ഇസബെല്ല മക്ലാഫ്‌ലിൻ എന്ന പ്രദേശവാസി താൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ആവേശകരമായ കാഴ്ചയായിരുന്നു ഇതെന്നാണ് ഉൽക്കാജ്വലനത്തെ കുറിച്ച് പറഞ്ഞത്. നൂറുകണക്കിന് സ്‌കോട്ട്‌ലൻഡുകാർ സോഷ്യൽ മീഡിയയിൽ ഈ പ്രകാശ വർഷത്തിൻറെ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ചിലർ വലിയ ശബ്ദം കേട്ടതായും റിപ്പോർട്ട് ചെയ്തു. ചുറ്റും ഭൂമികുലുക്കം സംഭവിക്കുകയാണെന്ന് കരുതിയെന്നും ചിലർ പറയുന്നു.