കുട്ടികളുടെ വിവരങ്ങൾ ചോർത്തി: ടിക് ടോക്കിന് 40 കോടി ഡോളർ പിഴ ചുമത്തി അമേരിക്ക

  1. Home
  2. Tech

കുട്ടികളുടെ വിവരങ്ങൾ ചോർത്തി: ടിക് ടോക്കിന് 40 കോടി ഡോളർ പിഴ ചുമത്തി അമേരിക്ക

TIK TOK


അമേരിക്കയിലെ കുട്ടികളുടെ ഓൺലൈൻ സ്വകാര്യതാ നിയമങ്ങൾ (COPPA) ലംഘിച്ചുവെന്ന കേസിൽ വിഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ ടിക് ടോക്കും മാതൃകമ്പനിയായ ബൈറ്റ്ഡാൻസും 40 കോടി ഡോളർ (ഏകദേശം 3,300 കോടി രൂപ) പിഴയൊടുക്കും. യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റും ഫെഡറൽ ട്രേഡ് കമ്മീഷനും നൽകിയ കേസ് ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ ധാരണ.

മാതാപിതാക്കളുടെ അനുമതിയില്ലാതെ 13 വയസ്സിന് താഴെയുള്ള ലക്ഷക്കണക്കിന് കുട്ടികളുടെ വ്യക്തിവിവരങ്ങൾ അനധികൃതമായി ശേഖരിച്ചുവെന്നതാണ് ടിക് ടോക്കിനെതിരെയുള്ള പ്രധാന ആരോപണം. ആപ്പിലെ 'കിഡ്സ് മോഡ്' അക്കൗണ്ടുകൾ വഴിയും ഇമെയിൽ വിലാസങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കമ്പനി ശേഖരിച്ചിരുന്നു. ഇതിനുപുറമെ യൂറോപ്യൻ യൂണിയനും യുകെയും കുട്ടികളുടെ സുരക്ഷാ വീഴ്ചകളിൽ ടിക് ടോക്കിനെതിരെ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.