വസ്ത്രങ്ങളും ആഭരണങ്ങളും വെർച്വലായി ധരിച്ചു നോക്കാം; പുതിയ ഷോപ്പിങ് ഫീച്ചറുകളുമായി ചാറ്റ്‌ജിപിടി
ഓൺലൈൻ ഷോപ്പിങ് സൗകര്യപ്രദമാക്കാൻ ഉപയോക്താക്കൾക്ക് വസ്ത്രങ്ങളും ആഭരണങ്ങളും വെർച്വലായി ധരിച്ചു നോക്കാനും പ്രിയപ്പെട്ട ഉൽപ്പന്നങ്ങൾ സേവ് ചെയ്യാനുമുള്ള പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ചാറ്റ്‌ജിപിടി. 'ചാറ്റ്‌ജിപിടി ഇമേജസ് 2.5' എന്ന പുതിയ മോഡലിന്റെ കരുത്തിലാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഇതിലൂടെ മികച്ച ഘടനയുള്ള ചിത്രങ്ങളും കൃത്യമായ ഇമേജ് എഡിറ്റിങ്ങും വേഗത്തിൽ ലഭ്യമാകും.
സ്വന്തം ചിത്രങ്ങളോ വസ്ത്രങ്ങളുടെ സ്ക്രീൻഷോട്ടുകളോ അപ്‌ലോഡ് ചെയ്ത് 'ട്രൈ ഓൺ' ബട്ടൺ വഴി വസ്ത്രങ്ങളും ആഭരണങ്ങളും തങ്ങൾക്ക് എത്രത്തോളം യോജിക്കുമെന്ന് ഉപയോക്താക്കൾക്ക് പരിശോധിക്കാം. ഇഷ്ടമുള്ള ഉൽപ്പന്നങ്ങൾ ആപ്പിലെ ലൈബ്രറിയിൽ സൂക്ഷിക്കാനും സെലിബ്രിറ്റികളുടെ ചിത്രങ്ങൾ നൽകി അവർ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ കണ്ടെത്താനും ചാറ്റ്‌ജിപിടി സഹായിക്കും. 2025-ൽ ഗൂഗിൾ സമാനമായ ഫീച്ചർ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഓപ്പൺഎഐയുടെ ഈ പുതിയ ചുവടുവെപ്പ്.
