വാട്‌സ്ആപ്പിൽ ഇനി 'സ്മാർട്ട് ടെക്സ്റ്റ് ആക്ഷൻസ്'; ഫോൺ നമ്പറും തീയതിയും ഒറ്റ ടാപ്പിൽ കൈകാര്യം ചെയ്യാം

  1. Home
  2. Tech

വാട്‌സ്ആപ്പിൽ ഇനി 'സ്മാർട്ട് ടെക്സ്റ്റ് ആക്ഷൻസ്'; ഫോൺ നമ്പറും തീയതിയും ഒറ്റ ടാപ്പിൽ കൈകാര്യം ചെയ്യാം

whatsapp


ചാറ്റുകളിൽ വരുന്ന സന്ദേശങ്ങളിലെ വിവരങ്ങൾ വേഗത്തിൽ കൈകാര്യം ചെയ്യാനായി പുതിയ 'സ്മാർട്ട് ടെക്സ്റ്റ് ആക്ഷൻസ്' ഫീച്ചറുമായി വാട്‌സ്ആപ്പ്. ചാറ്റുകളിലെത്തുന്ന ഫോൺ നമ്പറുകൾ, തീയതികൾ, സമയം, ഇമെയിൽ വിലാസങ്ങൾ, ലൊക്കേഷനുകൾ എന്നിവ ഇനി വാട്‌സ്ആപ്പ് സ്വയം തിരിച്ചറിയും.

സന്ദേശങ്ങളിലെ ഇത്തരം വിവരങ്ങളിൽ ടാപ്പ് ചെയ്യുന്നതോടെ ചെയ്യേണ്ട കാര്യങ്ങൾക്കുള്ള ഷോർട്ട്കട്ടുകൾ ഉപയോക്താക്കൾക്ക് മുന്നിലെത്തും. പ്രധാന സവിശേഷതകൾ ഇവയാണ്:

  • ഫോൺ നമ്പറുകൾ: കോപ്പി ചെയ്യാനും സേവ് ചെയ്യാനും നേരിട്ട് കോൾ ചെയ്യാനും സാധിക്കും. ബിസിനസ് നമ്പറുകളുടെ വിശദാംശങ്ങളും കാണാം.
  • തീയതിയും സമയവും: ഇവന്റുകൾ ക്രമീകരിക്കാനും കലണ്ടറിലേക്ക് വിവരങ്ങൾ നേരിട്ട് മാറ്റാനും കഴിയും.
  • വിലാസവും ഇമെയിലും: മേൽവിലാസങ്ങളിൽ ടാപ്പ് ചെയ്ത് നേരിട്ട് മാപ്പിൽ വഴി കാണാനും, ഇമെയിലുകളിൽ ടാപ്പ് ചെയ്ത് മെയിൽ അയക്കാനും സൗകര്യമുണ്ട്.

ഇൻകമിങ്, ഔട്ട്‌ഗോയിങ് സന്ദേശങ്ങളിൽ ഒരുപോലെ പ്രവർത്തിക്കുന്ന ഈ ഫീച്ചർ നിലവിൽ ആൻഡ്രോയിഡ്, ഐ.ഒ.എസ് ബീറ്റാ ഉപയോക്താക്കൾക്കാണ് ലഭ്യമായിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ ഉപയോക്താക്കളിലേക്ക് ഈ അപ്‌ഡേറ്റ് എത്തും.