സീക്രട് ചാറ്റുകൾ ഒളിപ്പിക്കാൻ നൽകിയ കോഡ് മറന്നാലും സാരമില്ല; ചാറ്റ് ഡിലീറ്റ് ചെയ്യാം

  1. Home
  2. Tech

സീക്രട് ചാറ്റുകൾ ഒളിപ്പിക്കാൻ നൽകിയ കോഡ് മറന്നാലും സാരമില്ല; ചാറ്റ് ഡിലീറ്റ് ചെയ്യാം

wats app


സീക്രട് ചാറ്റുകൾ ചെയ്യാനുള്ള ഫീച്ചർ അടുത്തിടെയാണ് വാട്‌സ്ആപ്പ്  നൽകിയത്. എന്നാൽ ഇത് ഒളിപ്പിക്കാൻ നമ്മൾ നൽകിയിരുന്ന കോഡ് മറന്ന് പോയാലോ ? എന്നാൽ ആ ചാറ്റ് ഡിലീറ്റ് ചെയ്ത് കളയാനുള്ള ഓപ്ഷൻ കൂടി ഇപ്പോൾ വാട്‌സാപ് നൽകുന്നു. ഇനി ഈ ചാറ്റുകൾ ഉപഭോക്താവിനല്ലാതെ മറ്റാർക്കും കാണാനുമാവില്ല.  ഫോൺ എടുത്തു നോക്കുന്ന ഉപയോക്താവല്ലാത്തവരിൽനിന്നു സീക്രട് ചാറ്റുകൾ  മറയ്ക്കാനുള്ള ഫീച്ചർ പുറത്തിറക്കാനൊരുങ്ങുകയാണ് വാട്സാപ്. ബീറ്റാ വേർഷനിലാണ് ഈ അപ്ഡേറ്റ് പരീക്ഷിക്കുന്നത്.ലോക്ക് ചെയ്‌ത ചാറ്റുകൾ തുറക്കുന്നതിനുള്ള എൻട്രി പോയിന്റും മറയ്‌ക്കാൻ ഈ സവിശേഷത ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്നുവെന്നും അതിനാൽത്തന്നെ ചാറ്റ് ലിസ്റ്റില്‍ ഈ സീക്രട് ലിസ്റ്റുകളൊന്നും കാണുകയുമില്ല.

ടാബിന്റെ തിരയൽ ബാറിൽ രഹസ്യ കോഡ് നൽകാനാകും. ഉപയോക്താക്കൾ  രഹസ്യ കോഡ് മറന്നുപോയാൽ സ്വകാര്യതാ ക്രമീകരണങ്ങളിൽ നിന്ന് ലോക്ക് ചെയ്‌ത ചാറ്റുകളുടെ ലിസ്റ്റ് വേഗത്തിൽ മായ്‌ക്കാൻ അനുവദിക്കുന്ന ഒരു ഫീച്ചറിലേക്കും ആക്‌സസ് ഉണ്ടായിരിക്കാം. നിലവിൽ പ്ലേസ്റ്റോറിൽ വാട്സാപ് ബീറ്റ ലഭിക്കുന്ന ടെസ്റ്റർമാർക്കായി പരിമിതപ്പെടുത്തിയിരിക്കുന്ന ഫീച്ചർ വരും ആഴ്ചകളിൽ എല്ലാവരിലേക്കും എത്തും. ഉപകാരകരമായ ധാരാളം ഫീച്ചറുകൾ അടുത്തിടെ വാട്‌സ് ആപ്പ് ഉപഭോക്താക്കളിലേക്ക് എത്തിച്ചിരുന്നു. അതിൽ ഒന്നാണ് ഇത്. ഏറ്റവും കൂടുതൽ ജനങ്ങൾ ഉപയോഗിക്കുന്ന മേസെജിങ് ആപ്പുകൂടിയാണ് വാട്‌സ്ആപ്പ്.