വാട്സ്ആപ്പ് ബിസിനസ് സേവനങ്ങൾക്ക് ഇനി പണം നൽകണം; പുതിയ നിരക്കുകൾ പ്രഖ്യാപിച്ച് മെറ്റ
വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്ഫോം (API) ഉപയോഗിക്കുന്ന ബിസിനസ് സ്ഥാപനങ്ങൾക്കായി പുതിയ നിരക്ക് ഘടന പ്രഖ്യാപിച്ച് മെറ്റ. മുൻപ് സൗജന്യമായി നൽകിയിരുന്ന കസ്റ്റമർ സർവീസ്, യൂട്ടിലിറ്റി സന്ദേശങ്ങൾക്ക് ഒക്ടോബർ 1 മുതൽ മെറ്റ നിരക്ക് ഈടാക്കി തുടങ്ങി. ബിസിനസ് നമ്പറുകൾക്ക് പ്രതിമാസം ലഭിക്കുന്ന 1,000 സർവീസ് മെസേജുകൾ സൗജന്യമായി തുടരുമെങ്കിലും, 1,001-ാമത്തെ സന്ദേശം മുതൽ നിശ്ചിത തുക നൽകേണ്ടി വരും.
ഇന്ത്യയിൽ ഒരു സർവീസ് മെസേജിന് 11.5 പൈസ (0.115 രൂപ) നിരക്കിലാണ് തുക ഈടാക്കുന്നത്. ഇതിന് പുറമെ ജി.എസ്.ടിയും ബാധകമായിരിക്കും. കസ്റ്റമർ സർവീസ് വിൻഡോയ്ക്കുള്ളിൽ അയക്കുന്ന ഓർഡർ കൺഫർമേഷൻ, ഡെലിവറി അപ്ഡേറ്റുകൾ തുടങ്ങിയ യൂട്ടിലിറ്റി സന്ദേശങ്ങൾക്കും ഇനി മുതൽ പണം നൽകണം. അതേസമയം, വ്യക്തിഗത വാട്സ്ആപ്പ് ഉപയോക്താക്കളെയും സാധാരണ വാട്സ്ആപ്പ് ബിസിനസ് ആപ്പ് ഉപയോഗിക്കുന്ന ചെറുകിട വ്യാപാരികളെയും ഈ നിരക്ക് വർധന ബാധിക്കില്ല.
