നിരക്കിളവുമായി എയർ ഇന്ത്യ എക്സ്പ്രസ്; ബാഗേജ് ഇല്ലാത്ത ലൈറ്റ് ഫെയർ ടിക്കറ്റുകൾ കുറഞ്ഞ നിരക്കിൽ

  1. Home
  2. Travel

നിരക്കിളവുമായി എയർ ഇന്ത്യ എക്സ്പ്രസ്; ബാഗേജ് ഇല്ലാത്ത ലൈറ്റ് ഫെയർ ടിക്കറ്റുകൾ കുറഞ്ഞ നിരക്കിൽ

air india express


ചെക്ക്-ഇൻ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്കായി ടിക്കറ്റ് നിരക്കിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. 'പേഡേ സെയിൽസ്' (Pay Day Sale) എന്ന പേരിൽ ആരംഭിച്ച ഈ പദ്ധതി പ്രകാരം മാർച്ച് 1 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ യാത്രക്കാർക്ക് ഈ പ്രത്യേക നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകും.

മാർച്ച് 3 മുതൽ ഒക്ടോബർ 8 വരെയുള്ള കാലയളവിൽ യാത്ര ചെയ്യുന്നവർക്കാണ് ഈ ഇളവ് ബാധകമാകുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള കുറഞ്ഞ നിരക്കുകൾ ഇപ്രകാരമാണ്: യുഎഇ (323 ദിർഹം), ഒമാൻ (22 റിയാൽ 8 ബൈസ), ബഹ്റൈൻ (47 ദീനാർ), ഖത്തർ (468 റിയാൽ), കുവൈത്ത് (29 ദീനാർ), സൗദി അറേബ്യ (286 റിയാൽ). അന്താരാഷ്ട്ര സർവീസുകൾക്ക് പുറമേ ആഭ്യന്തര വിമാന ടിക്കറ്റുകൾക്കും ഈ നിരക്കിളവ് ലഭ്യമാണെന്ന് കമ്പനി അറിയിച്ചു.

കുറഞ്ഞ ലഗേജുമായി യാത്ര ചെയ്യുന്നവർക്കും ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും ഈ പുതിയ 'ലൈറ്റ് ഫെയർ' ടിക്കറ്റുകൾ വലിയ ലാഭമുണ്ടാക്കും.