ബുക്ക് ചെയ്താൽ ഉടൻ കിട്ടുന്ന വെയിറ്റിംഗ് പിരീഡ് കുറഞ്ഞ കാറുകൾ

  1. Home
  2. Travel

ബുക്ക് ചെയ്താൽ ഉടൻ കിട്ടുന്ന വെയിറ്റിംഗ് പിരീഡ് കുറഞ്ഞ കാറുകൾ

hundayi


പുതിയൊരു കാർ വാങ്ങാൻ തീരുമാനിച്ച് ഏത് വാഹനമാണ് വാങ്ങേണ്ടത് എന്ന് കൂടി തിരഞ്ഞെടുത്ത് ബുക്ക് ചെയ്യാൻ പോയാൽ നമ്മൾ നിരാശരായി പോകുന്നത് ആ വാഹനങ്ങളുടെ വെയിറ്റിംഗ് പിരീഡ് കേട്ടിട്ടായിരിക്കും. ബുക്ക് ചെയ്ത് ഒരു വർഷമോ അതിൽ കൂടുതലോ കാത്തിരിക്കേണ്ട അവസ്ഥ പോലും ചില ആളുകൾക്ക് വാരാറുണ്ട്. ഇത്തരം സാഹചര്യത്തിലാണ് വെയിറ്റിംഗ് പിരീഡ് കുറഞ്ഞ വാഹനങ്ങളെ കുറിച്ച് ആലോചിക്കേണ്ടി വരുന്നത്. ഇന്ത്യയിലെ മികച്ച ചില കാറുകൾ കുറഞ്ഞ വെയിറ്റിംഗ് പിരീഡുമായി വരുന്നുണ്ട്. ഈ കാറുകൾ പരിചയപ്പെടാം.

സ്കോഡ കുഷാക്ക്
2021ൽ ഇന്ത്യൻ വിപണിയിലെത്തിയ മോഡലാണ് സ്കോഡ കുഷാക്ക്. കമ്പനിയുടെ ഇന്ത്യയിലെ വളർച്ചയിൽ പ്രധാന പങ്ക് വഹിച്ച മോഡലാണ് ഇത്. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഈ വാഹനം ലഭ്യമാകുന്നത്. 3 സിലിണ്ടർ, 1.0 ലിറ്റർ ടിഎസ്ഐ എഞ്ചിൻ 115 എച്ച്പി പവറും 178 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 150 എച്ച്പി പവറും 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിനാണ് രണ്ടാമത്തേത്. ഉത്സവ സീസണിൽ 10.89 ലക്ഷം രൂപ മുതലുള്ള എക്സ് ഷോറൂം വിലയിൽ വാഹനം സ്വന്തമാക്കാം.
ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്
ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ് കമ്പനിയുടെ നിരയിലെ ഏറ്റവും ജനപ്രിയമായ ഒരു ഹാച്ച്ബാക്കാണ്. 83 എച്ച്‌പി പവറും 113.8 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഈ വാഹനത്തിൽ കമ്പനി നൽകിയിട്ടുള്ളത്. 69 എച്ച്‌പിയും 95.2 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന സിഎൻജി വേരിയന്റും ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസിൽ ലഭ്യമാണ്. പെട്രോൾ വേരിയന്റ് 5 സ്പീഡ് മാനുവൽ എഎംടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ ലഭിക്കും. സിഎൻജി 5 സ്പീഡ് മാനുവലിൽ മാത്രമേ ലഭ്യമാകൂ.
ടാറ്റ ടിയാഗോ
ഇന്ത്യയിലെ മറ്റൊരു ജനപ്രിയ ഹാച്ച്ബാക്കാണ് ടാറ്റ ടിയാഗോ. ടാറ്റയുടെ മൊത്തം കാർ വിൽപ്പനയിൽ വലിയൊരു പങ്ക് വഹിക്കാൻ ഈ എൻട്രിലെവൽ ഹാച്ച്ബാക്കിന് സാധിക്കുന്നു. ഉത്സവ സീസണിൽ ടാറ്റ ടിയാഗോ അധികം വെയിറ്റിങ് പിരീഡ് ഇല്ലാതെ സ്വന്തമാക്കാം. 86 എച്ച്‌പി പവറും 113 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലീറ്റർ, ത്രീ സിലിണ്ടർ എൻഎ പെട്രോൾ എഞ്ചിന്റെ കരുത്തിലാണ് ടാറ്റ ടിയാഗോ പ്രവർത്തിക്കുന്നത്. ഈ എഞ്ചിൻ 5 സ്പീഡ് മാനുവൽ, എഎംടി ട്രാൻസ്മിഷനുകളിൽ ലഭ്യമാകും.

മാരുതി സുസുക്കി ജിംനി
മാരുതി സുസുക്കി ജിംനി ഒരു ഓഫ്-റോഡ് എസ്‌യുവിയാണ്. രണ്ട് വേരിയന്റുകളിലുള്ള വാഹനത്തിന് വെയിറ്റിംഗ് പിരീഡ് കുറവാണ്. എൻട്രി ലെവൽ സെറ്റ, ടോപ്പ്-സ്പെക്ക് ആൽഫ എന്നിവയാണ് ഈ വേരിയന്റുകൾ. നിലവിൽ ടോപ്പ്-സ്പെക്ക് ആൽഫ വേരിയന്റ് ചില സ്ഥലങ്ങളിൽ വെയിറ്റിംഗ് പിരീഡ് വളരെ കുറവാണ്. 105 എച്ച്‌പി പവറും 134 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലീറ്റർ, 4 സിലിണ്ടർ എൻഎ പെട്രോൾ എഞ്ചിന്റെ കരുത്തിലാണ് ഈ വാഹനം പ്രവർത്തിക്കുന്നത്.
റെനോ ക്വിഡ്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിലൊന്നാണ് റെനോയുടെ ക്വിഡ്. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഈ വാഹനം ലഭ്യമാകുന്നത്. 53 എച്ച്പി പവറും 72 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 800 സിസി എഞ്ചിനിൽ നേരത്തെ ഈ വാഹനം ലഭ്യമായിരുന്നു എങ്കിലും ഇപ്പോൾ 67 എച്ച്പി പവറും 91 എൻഎം പീക്ക് ടോർക്കും നൽകുന്ന 1.0 ലിറ്റർ എഞ്ചിനിൽ മാത്രമേ ലഭിക്കുകയുള്ളു. 5.67 ലക്ഷം രൂപ പ്രാരംഭ വിലയുള്ള ആർഎക്സ്ടി വേരിയന്റ് വെയിറ്റിങ് പിരീഡ് ഇല്ലാതെ വേഗത്തിൽ ലഭ്യമാകും.