ഗിയര്‍ മാറ്റി മുഷിയേണ്ട ; ബജറ്റ് വിലയില്‍ വാങ്ങാവുന്ന ഡീസല്‍ ഓട്ടോമാറ്റിക് എസ്‌യുവികള്‍
ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിന്റെ കംഫര്‍ട്ടുള്ള ഒരു പുതിയ ഡീസല്‍ എഞ്ചിന്‍ വാങ്ങാന്‍ ഒരുങ്ങുന്നയാളാണോ നിങ്ങൾ. എങ്കിൽ നിരാശ വേണ്ട. ചെറിയ സെഗ്മെന്റില്‍ നിങ്ങള്‍ ഒരു ഓട്ടോമാറ്റിക് ഡീസല്‍ കാറാണ് തിരയുന്നതെങ്കില്‍ ഇന്ത്യയില്‍ മൂന്ന് കമ്പനികള്‍ അവ വാഗ്ദാനം ചെയ്യുന്നു. മഹീന്ദ്ര, ടാറ്റ, കിയ എന്നിവയാണ് ആ മൂന്ന് കമ്പനികള്‍. ജനപ്രിയ കോംപാക്ട് എസ്‌യുവികളായ മഹീന്ദ്ര XUV300, കിയ സോനെറ്റ്, ടാറ്റ നെക്‌സോണ്‍ എന്നിവയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. 15 ലക്ഷം രൂപ ബജറ്റില്‍ വാങ്ങാവുന്ന ഡീസല്‍ ഓട്ടോമാറ്റിക് കാറുകളെ കുറിച്ച് അറിയാം.
മഹീന്ദ്ര XUV 300 : ഏറ്റവും കുറഞ്ഞ വിലയില്‍ മികച്ച പവര്‍ വാഗ്ദാനം ചെയ്യുന്ന ഡീസല്‍ ഓട്ടോമാറ്റിക് കാറാണ് മഹീന്ദ്ര XUV 300. ഏകദേശം 117 bhp പവറും 300 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ മഹീന്ദ്ര XUV 300 എസ്‌യുവിയില്‍ ലഭ്യമാണ്. എഞ്ചിന്‍ 6 സ്പീഡ് AMT ട്രാന്‍സ്മിഷനുമായിട്ടാണ് വരുന്നത്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സിംഗിള്‍-പേന്‍ സണ്‍റൂഫ്, ഓട്ടോമാറ്റിക് എസി, ക്രൂയിസ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകള്‍ മഹീന്ദ്ര XUV300-യില്‍ വരുന്നുണ്ട്. 6 വരെ എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ സേഫ്റ്റി ഫീച്ചറുകളും കാറില്‍ സജ്ജീകരിച്ചിരിക്കുന്നു. 12.31 ലക്ഷം മുതല്‍ 14.76 ലക്ഷം രൂപ വരെയാണ് ഡീസല്‍ ഓട്ടോമാറ്റിക്കിന്റെ വില പോകുന്നത്.
കിയ സോനെറ്റ് : പ്രശസ്ത ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയയുടെ ജനപ്രിയ സബ് 4 മീറ്റര്‍ എസ്‌യുവിയായ സോനെറ്റും ഡീസല്‍ ഓട്ടോമാറ്റിക് കോംബോയില്‍ വാങ്ങാം. 116 bhp പവറും 250 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് കിയ സോനെറ്റിന്റെ കരുത്ത്. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്ന പട്ടികയിലെ ഏക മോഡലാണ് സോനെറ്റ്. ഇതിനൊപ്പം ഒരു 6 സ്പീഡ് iMT തെരരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ട്. iMT എന്നാല്‍ ക്ലച്ച് പെഡല്‍ ഇല്ലാത്ത മാനുവല്‍ ട്രാന്‍സ്മിഷനാണ്. കിയയുടെ സെല്‍റ്റോസ്, കാരെന്‍സ് മോഡലുകള്‍ക്കൊപ്പവും iMT ട്രാന്‍സ്മിഷന്‍ വരുന്നുണ്ട്. 15 ലക്ഷം രൂപയില്‍ താഴെ വില വരുന്ന സെല്‍റ്റോസിന്റെയും കാരെന്‍സിന്റെയും ഡീസല്‍ ഓപ്ഷനുകളും നിങ്ങള്‍ക്ക് പരിഗണിക്കാവുന്നതാണ്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ വരുന്ന 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സിംഗിള്‍ പേന്‍ സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഓട്ടോമാറ്റിക് എസി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, എയര്‍ പ്യൂരിഫയര്‍ എന്നിവയാണ് സോനെറ്റിൽ കിയ ഉൾക്കൊള്ളിച്ചിരിക്കുന്നു പ്രധാന ഫീച്ചറുകൾ.
6 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ സേഫ്റ്റി കിറ്റിലുണ്ട്. ഈ മോഡലിന്റെ മുഖംമിനുക്കിയ പതിപ്പ് അടുത്ത വര്‍ഷം വിപണിയിലെത്തിയേക്കും. സോനെറ്റിന്റെ ഡീസല്‍ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്കായി 13.05 ലക്ഷം മുതല്‍ 14.89 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്.
ടാറ്റ നെക്സോണ്‍ : സമീപ വര്‍ഷങ്ങളില്‍ ടാറ്റ മോട്ടോര്‍സ് പുറത്തിറക്കിയ ഏറ്റവും ജനപ്രിയ കാറുകളിലൊന്നാണ് നെക്സോണ്‍. പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ലഭ്യമാകുന്ന ഏക കാറാണ് നെക്‌സോണ്‍. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ടാറ്റ നെക്‌സോണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയിരുന്നു.