ഗൾഫ് എയർ ദമ്മാം സർവീസുകൾ നീട്ടി; യാത്രക്കാർക്ക് സൗജന്യ ബസ് സൗകര്യവും ട്രാൻസിറ്റ് വിസ സഹായവും

  1. Home
  2. Travel

ഗൾഫ് എയർ ദമ്മാം സർവീസുകൾ നീട്ടി; യാത്രക്കാർക്ക് സൗജന്യ ബസ് സൗകര്യവും ട്രാൻസിറ്റ് വിസ സഹായവും

gulf air


ഗൾഫ് എയർ, ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴി നടത്തുന്ന താൽക്കാലിക സർവീസുകളുടെ കാലാവധി നീട്ടിയതായി അറിയിച്ചു. പുതിയ തീരുമാനപ്രകാരം ദമ്മാമിൽ നിന്നുള്ള ലണ്ടൻ സർവീസുകൾ ഏപ്രിൽ 11 വരെ തുടരും. കൊച്ചി, മുംബൈ, ചെന്നൈ ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്കും നെയ്‌റോബി, കെയ്‌റോ, ബാങ്കോക്ക്, കാസബ്ലാങ്ക, മനില എന്നിവിടങ്ങളിലേക്കുമുള്ള സർവീസുകൾ 2026 ഏപ്രിൽ 30 വരെയാണ് നീട്ടിയിരിക്കുന്നത്. നിലവിൽ പത്തോളം പ്രധാന കേന്ദ്രങ്ങളിലേക്കാണ് ഗൾഫ് എയർ ദമ്മാം വഴി സർവീസ് നടത്തുന്നത്.

ദമ്മാമിൽ നിന്ന് യാത്ര ചെയ്യുന്ന ഉറപ്പായ ടിക്കറ്റുള്ള യാത്രക്കാർക്ക് ബഹ്‌റൈനിൽ നിന്ന് ദമ്മാം വിമാനത്താവളത്തിലേക്കും തിരിച്ചും സൗജന്യ ബസ് സർവീസ് ഗൾഫ് എയർ ഉറപ്പാക്കും. കൂടാതെ, ബഹ്‌റൈനിൽ നിന്ന് ദമ്മാം വഴി യാത്ര ചെയ്യുന്നവർക്കായി സൗദി അറേബ്യയുടെ ട്രാൻസിറ്റ് വിസ ലഭ്യമാക്കാനും എയർലൈൻ സഹായം നൽകും. യാത്രക്കാർക്ക് ഗൾഫ് എയർ വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് അല്ലെങ്കിൽ അംഗീകൃത ട്രാവൽ ഏജന്റുകൾ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. പ്രവാസികൾക്കും മറ്റ് അന്താരാഷ്ട്ര യാത്രക്കാർക്കും വലിയ ആശ്വാസമാകുന്നതാണ് ഗൾഫ് എയറിന്റെ ഈ പുതിയ നീക്കം.