ഹോണ്ടയ്ക്ക് വൻ ഡിമാൻഡ്; 2025 ഡിസംബറിൽ 4.46 ലക്ഷം യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി

  1. Home
  2. Travel

ഹോണ്ടയ്ക്ക് വൻ ഡിമാൻഡ്; 2025 ഡിസംബറിൽ 4.46 ലക്ഷം യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി

s


2025 ഡിസംബറിൽ മൊത്തം 4,46,048 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി ഹോണ്ട മോട്ടർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (HMSI). ഹോണ്ടയുടെ വാഹനങ്ങൾക്കുള്ള വലിയ ഡിമാൻഡിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിൽ 3,92,306 യൂണിറ്റുകൾ ആഭ്യന്തര വിപണിയിലും 53,742 യൂണിറ്റുകൾ കയറ്റുമതിയിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ഡിസംബറിനെ അപേക്ഷിച്ച് ഹോണ്ട 45% വാർഷിക വളർച്ച കൈവരിച്ചു. കമ്പനിയുടെ ഉൽപ്പന്നങ്ങൾക്ക് ആഭ്യന്തര-അന്തർദേശീയ വിപണികളിലുള്ള മികച്ച സ്വീകാര്യതെയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

2025-26 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഹോണ്ട ആകെ 46,78,814 യൂണിറ്റുകളുടെ വിൽപ്പന നടത്തി. ഇതിൽ 42,04,420 യൂണിറ്റുകൾ ആഭ്യന്തര വിൽപ്പനയും 4,74,394 യൂണിറ്റുകൾ കയറ്റുമതിയുമാണ്. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് മൊത്തം വിൽപ്പനയിൽ 3% വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.