ക്രിസ്തുമസ് ഇത്തവണ വിദേശത്ത് ; ഐആർസിടിസി വക യാത്രകൾ റെഡി, കുറഞ്ഞ ചെലവിൽ

  1. Home
  2. Travel

ക്രിസ്തുമസ് ഇത്തവണ വിദേശത്ത് ; ഐആർസിടിസി വക യാത്രകൾ റെഡി, കുറഞ്ഞ ചെലവിൽ

X MAS


ക്രിസ്തുമസ്. നീണ്ട കാത്തിരിപ്പുകൾക്ക് നീളം കുറഞ്ഞു തുടങ്ങിയിരിക്കുന്നു. ലോകം മുഴുവൻ പ്രത്യാശയോടെ ഒരുങ്ങുന്ന അവധി ദിനങ്ങളിൽ എന്താണ് നിങ്ങളുടെ പ്ലാൻ? ഇത്തവണത്തെ ക്രിസ്തുമസ് യാത്രകൾ പ്ലാൻ ചെയ്യാനുള്ള സമയം ഇതാണ്. എവിടെ പോകണമെന്ന് ആലോചിക്കാൻ സമയം ഇല്ല എന്നല്ല. മികച്ച ഡീലിൽ കിടിലൻ യാത്രകൾ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഇപ്പോൾ ആരംഭിക്കണം. അങ്ങനെയാണെങ്കിൽ ഇത്തവണത്തെ ക്രിസ്തുമസ് യാത്രകൾക്ക് വിദേശത്ത് പോയാലോ? ഇത്തവണത്തെ ക്രിസ്തുമസ് യാത്രകൾ വിദേശത്ത് പ്ലാൻ ചെയ്യുന്നവർക്കായി ഐആർസിടിസി നിരവധി യാത്രകൾ ഒരുക്കിയിട്ടുണ്ട്.  അവധി കണക്കാക്കി പോകാൻ പറ്റിയ ട്രിപ്പുകളും ഇതിലുണ്ട്. അപ്പോൾ പിന്നെ കൂടുതലൊന്നും ആലോചിക്കേണ്ട. ബജറ്റും അവധിയും നോക്കി ഈ ക്രിസ്തുമസ് വിദേശത്ത് ആഘോഷിക്കാം.

1. ബ്യൂട്ടിഫുൾ ഭൂട്ടാൻ യാത്ര
ഈ വർഷത്തെ ക്രിസ്തുമസ് യാത്രകൾക്ക് പറ്റിയ പാക്കേജാണ് ഐആർസിടിസിയുടെ ബ്യൂട്ടിഫുൾ ഭൂട്ടാൻ യാത്ര. ഡിസംബര്‍ 22 ന് കൊൽക്കത്തയിൽ നിന്നും പുറപ്പെടുന്ന യാത്ര 9 രാത്രിയും 10 പകലും നീണ്ടു നിൽക്കുന്ന പാക്കേജാണ്. കൊൽക്കത്തയിൽ നിന്നു ട്രെയിനിൽ ഭൂട്ടാനിലേക്ക് പോകുന്ന ഈ അവിസ്മരണീയമായ യാത്രയില്‍ ആശ്രമങ്ങൾ, മാർക്കറ്റുകൾ, മൃഗശാലകൾ, പെയിൻറിങ്ങുകൾ എന്നിങ്ങനെ ഒരുപാട് കാഴ്ചകൾ കാണും. ഭൂട്ടാനിലെ മനോഹരമായ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് കാഴ്ചകൾ കണ്ടുള്ള യാത്രയിൽ ചാർട്ടേഡ് ട്രെയിനിൽ തേർഡ് എസി കോച്ചിലെ യാത്ര, ഹോട്ടലിലെ രാത്രി താമസം, ഭക്ഷണം, ട്രാവൽ ഇൻഷുറൻസ് തുടങ്ങിയവയെല്ലാം ഉൾപ്പെട്ടിരിക്കുന്നു. 53,100 രൂപാ മുതലാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. കുട്ടികൾക്കുള്ള നിരക്ക് 47,900/- രൂപയിൽ തുടങ്ങും. ഡിസംബർ 22 നാണ് യാത്ര.
2. നേപ്പാൾ പാക്കേജ്
കൊൽക്കത്തയിൽ നിന്നു തന്നെയാണ് നേപ്പാൾ നിർവാണ യാത്രാ പാക്കേജ് ആരംഭിക്കുന്നത്. 2 എസി ചാർട്ടർ കോച്ചിൽ ട്രെയിനിൽ ആണ് നേപ്പാളിലേക്കും പോകുന്നത്. നേപ്പാളിന്‍റെ ഗ്രാമീണ കാഴ്ചകളും വിനോദസഞ്ചാര ആകർഷണങ്ങളും കണ്ടുള്ള യാത്രയിൽ ചിത്വാൻ ദേശീയോദ്യാനം, പൊഖാറ,കാഠ്മണ്ഡു, തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാനമായും സന്ദർശിക്കുന്നത്. ഇവിടുത്തെ കാഴ്ചകൾ എല്ലാം ഉൾപ്പെടുന്ന പാക്കേജ് ഏഴ് രാത്രിയും എട്ട് പകലും നീണ്ടു നിൽക്കും. 37000/- രൂപാ മുതലാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. കുട്ടികൾക്കുള്ള നിരക്ക് 26600/- രൂപയിൽ തുടങ്ങും. ഡിസംബർ 23 നാണ് യാത്ര.
3.സിംഗപ്പൂര്‍- മലേഷ്യ പാക്കേജ്
ഇത്തവണത്തെ ക്രിസ്തുമസിന് സിംഗപ്പൂരിലേക്കോ മലേഷ്യയിലേക്കോ പോകാൻ പ്ലാൻ ഉണ്ടോ? അതിനും ഐആർസിടിസി വഴിയൊരുക്കിയിട്ടുണ്ട്. ലക്നൗവിൽ നിന്നാണ് ക്രിസ്തുമസ് സ്പെഷ്യൽ സിംഗപ്പൂര്‍- മലേഷ്യ പാക്കേജ് പുറപ്പെടുന്നത്. ആറ് രാത്രിയും ഏഴ് പകലും നീണ്ടു നിൽക്കുന്ന യാത്രയിൽ കോലാലംപൂർ, പുത്രജയാ ടൂർ, മ്യൂസിയം ഓഫ് ഇല്യൂഷൻസ്, ബാതു കേവ്സ്, ട്വിൻ ടവർ, കെഎല്‌ ടവർ, സിംഗപ്പൂരിലേക്ക് റോഡ് ട്രിപ്പ്, സിംഗപ്പൂർ നൈറ്റ് സഫാരി, മാഡം ട്യുസോ വാക്സ് മ്യൂസിയം തുടങ്ങി നിരവധി കാഴ്ചകളുണ്ട്. വിമാന ടിക്കറ്റ്, രണ്ട് രാജ്യങ്ങളിലേക്കുമുള്ള ടൂറിസ്റ്റ് വിസ, ട്രാവൽ ഇൻഷുറൻസ്, കോലാലംപൂരിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള എസി ബസ് യാത്ര, തുടങ്ങിയവ ഉൾപ്പെടെയാണ് ടിക്കറ്റ് നിരക്ക്. 2023 ഡിസംബർ 24ന് പോയി 30ന് മടങ്ങിയെത്തും. മുതിർന്നവർക്ക് 141000 രൂപാ മുതലും കുട്ടികൾക്ക് 111200 രൂപാ മുതലുമാണ് ടിക്കറ്റ് നിരക്ക്.