ലോകത്തിലെ സമ്പന്നമായ രാജ്യങ്ങളുടെ പട്ടിക; അമേരിക്ക പത്താം സ്ഥാനത്ത്

  1. Home
  2. Travel

ലോകത്തിലെ സമ്പന്നമായ രാജ്യങ്ങളുടെ പട്ടിക; അമേരിക്ക പത്താം സ്ഥാനത്ത്

s


ഒരു രാജ്യത്തിന്റെ സമ്പത്തിനെക്കുറിച്ച് പറയുമ്പോള്‍ സ്വാഭാവികമായും ജിഡിപി കടന്നു വരാറുണ്ട്. മൊത്ത ആഭ്യന്തര ഉത്പാദനമായ ജിഡിപി മാത്രമല്ല വേറെയും ചില കാര്യങ്ങള്‍ രാജ്യം സമ്പന്നമാണോ എന്നറിയാന്‍ പരിശോധിക്കാറുണ്ട്. അതിലൊന്നാണ് പിപിപി അഥവാ പൗരന്മാരുടെ സാധനങ്ങള്‍ വാങ്ങാനുള്ള ശേഷി. ഐഎംഎഫിന്റെ 2025ലെ കണക്കുകൂട്ടലുകള്‍ അടിസ്ഥാനമാക്കിക്കൊണ്ട് വേള്‍ഡ് അറ്റ്‌ലസ് ലോകത്തെ പത്ത് സമ്പന്നമായ രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. വാങ്ങല്‍ ശേഷിയുടെ കൂടി കണക്കില്‍ പട്ടികയില്‍ ആദ്യ പത്തിലെത്തിയവരെ നോക്കാം.

  1. ലിക്റ്റന്‍സ്‌റ്റൈന്‍(2,01,112 ഡോളര്‍)

ആല്‍പ്‌സ് പർവതനിരകളാല്‍ ചുറ്റപ്പെട്ട ചെറിയൊരു സുന്ദര രാജ്യമായ ലിക്റ്റന്‍സ്‌റ്റൈനാണ് സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്നില്‍. ജർമന്‍ ഭാഷ സംസാരിക്കുന്ന ലിക്റ്റന്‍സ്റ്റൈനിന് വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ അവശേഷിക്കുന്ന ഭാഗമെന്ന വിശേഷണവുമുണ്ട്. നൂതനമായ വ്യവസായങ്ങളാണ് സവിശേഷത. കൃത്യതയാര്‍ന്ന നിര്‍മാണ രീതികളും സവിശേഷ യന്ത്രങ്ങളും ദന്ത ഉത്പന്നങ്ങളുമൊക്കെയാണ് പ്രധാന വരുമാനമാര്‍ഗങ്ങള്‍. സ്വിറ്റ്‌സര്‍ലന്‍ഡുമായി അടുത്ത ബന്ധമുള്ള ഇവിടെ സ്വിസ് കറന്‍സിയാണ് ഉപയോഗിക്കുന്നതും. കുറഞ്ഞ തൊഴിലില്ലായ്മ നിരക്കും എഎഎ ക്രെഡിറ്റ് റേറ്റിങും ലിക്റ്റന്‍സ്‌റ്റൈന്‍ സമ്പന്നതയുടെ കാര്യത്തില്‍ പിന്നിലല്ലെന്ന് തെളിയിക്കുന്നു.

  1. സിംഗപ്പൂര്‍ (1,56,969 ഡോളര്‍)

അധികമാരും ശ്രദ്ധിക്കപ്പെടാതിരുന്ന ഒരു തുറമുഖ രാജ്യമായിരുന്ന സിംഗപ്പൂരിന്റെ ലോകത്തെ മുന്‍നിര സമ്പന്ന രാഷ്ട്രത്തിലേക്കുള്ള വളര്‍ച്ച അതിശയിപ്പിക്കുന്നതാണ്. മികച്ച ഭരണവും വിദ്യാഭ്യാസവും കയറ്റുമതി ലക്ഷ്യംവച്ചുള്ള പ്രവര്‍ത്തനങ്ങളും സിംഗപ്പൂരിനെ വേഗത്തില്‍ മുന്നിലെത്തിച്ചു. ഇന്ന് നിര്‍മാണരംഗത്തും ധനകാര്യ, കച്ചവട, ഡിജിറ്റല്‍ സേവന രംഗത്തും സിംഗപ്പൂര്‍ മുന്നിലുണ്ട്. ലോകബാങ്കിന്റെ മനുഷ്യ മൂലധന സൂചിക(Human Capital Index)യില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യമാണ് സിംഗപ്പൂര്‍.

ധനകാര്യ സേവനങ്ങളാണ് ലക്‌സംബര്‍ഗിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്. ഏകദേശം 5 ട്രില്യണ്‍ ഡോളറിന്റേതാണ്(4,48,15,900 കോടി രൂപ) ലക്‌സംബര്‍ഗിന്റെ ധനകാര്യ സേവനങ്ങള്‍. അമേരിക്കക്ക് പിന്നില്‍ രണ്ടാമത്തെ നിക്ഷേപ കേന്ദ്രം കൂടിയാണ് ഈ രാജ്യം. സ്വകാര്യ ബാങ്കിങ്, ഇന്‍ഷൂറന്‍സ്, വിദേശ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് എന്നിവക്കെല്ലാം പ്രസിദ്ധമാണിവിടം.

ലക്‌സംബര്‍ഗ് സിറ്റി, പാറ തുരന്നുണ്ടാക്കിയ സൈനിക തുരങ്കങ്ങള്‍, വിയാന്‍ഡെന്‍ കോട്ട, ലിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് എന്നറിയപ്പെടുന്ന മുള്ളര്‍താല്‍ എന്നിവയെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കാറുണ്ട്. ലോകത്താദ്യമായി മുഴുവന്‍ പൊതുഗതാഗതവും സൗജന്യമാക്കിയ രാജ്യമാണിത്. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ്. എങ്കിലും സഞ്ചാരികള്‍ക്ക് ഭക്ഷണത്തിനും താമസത്തിനും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ചെലവ് കൂടുതലാണ്.