മസ്‌കത്ത് - താഷ്‌കന്റ് ആകാശദൂരം കുറയുന്നു; ജൂൺ 1 മുതൽ നേരിട്ടുള്ള വിമാന സർവീസുമായി ഒമാൻ എയർ

  1. Home
  2. Travel

മസ്‌കത്ത് - താഷ്‌കന്റ് ആകാശദൂരം കുറയുന്നു; ജൂൺ 1 മുതൽ നേരിട്ടുള്ള വിമാന സർവീസുമായി ഒമാൻ എയർ

oman air


ഒമാൻ തലസ്ഥാനമായ മസ്‌കത്തിൽ നിന്ന് ഉസ്‌ബെക്കിസ്ഥാൻ തലസ്ഥാനമായ താഷ്‌കന്റിലേക്ക് ഒമാൻ എയർ നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നു. 2026 ജൂൺ 1 മുതലാണ് സർവീസുകൾ തുടങ്ങുകയെന്ന് ഒമാൻ എയർ അറിയിച്ചു. ആഴ്ചയിൽ രണ്ട് ദിവസങ്ങളിലാകും വിമാനങ്ങൾ പറക്കുക. വെറും 4 മണിക്കൂർ കൊണ്ട് താഷ്‌കന്റിൽ എത്താം എന്നതിനാൽ ടൂറിസ്റ്റുകൾക്കും ബിസിനസ്സ് യാത്രക്കാർക്കും ഈ പുതിയ റൂട്ട് വലിയ സഹായമാകും. കഴിഞ്ഞ ഡിസംബറിന് ശേഷം ഒമാൻ എയർ പ്രഖ്യാപിക്കുന്ന എട്ടാമത്തെ പുതിയ ലക്ഷ്യസ്ഥാനമാണിതെന്ന് സിഇഒ കോൺ കോർഫിയാറ്റിസ് പറഞ്ഞു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ഈ പുതിയ സർവീസ് സഹായിക്കും.