ഒമാനിലെ വിമാന യാത്രക്കാരുടെ എണ്ണത്തിൽ 8.1 ശതമാനം കുറവ്; ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയത് ഇന്ത്യക്കാരും ഒമാനി പൗരന്മാരും

  1. Home
  2. Travel

ഒമാനിലെ വിമാന യാത്രക്കാരുടെ എണ്ണത്തിൽ 8.1 ശതമാനം കുറവ്; ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയത് ഇന്ത്യക്കാരും ഒമാനി പൗരന്മാരും

oman air


ഒമാനിലെ വിവിധ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ ആകെ എണ്ണത്തിൽ 8.1 ശതമാനം കുറവ് രേഖപ്പെടുത്തി. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഈ വർഷം ജൂലൈ അവസാനം വരെ 7.6 ദശലക്ഷം യാത്രക്കാരാണ് ഒമാൻ വിമാനത്താവളങ്ങൾ ഉപയോഗിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 8.3 ദശലക്ഷം ആയിരുന്നു.

മസ്‌കത്ത്, സലാല, സുഹാർ വിമാനത്താവളങ്ങളിലായി ആകെ അന്താരാഷ്ട്ര സർവീസുകളുടെ എണ്ണത്തിൽ 9.5 ശതമാനം കുറവുണ്ടായി. മസ്‌കത്ത് വിമാനത്താവളത്തിൽ ആകെ യാത്രക്കാരുടെ എണ്ണത്തിൽ 8 ശതമാനം കുറവ് രേഖപ്പെടുത്തിയെങ്കിലും ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ 2 ശതമാനം വളർച്ചയുണ്ടായി. സലാലയിലും ഖരീഫ് സീസണിനോടനുബന്ധിച്ച് ആഭ്യന്തര വിമാന സർവീസുകൾ 16.2 ശതമാനവും യാത്രക്കാരുടെ എണ്ണം 9.5 ശതമാനവും വർധിച്ചു.

ജൂലൈയിലെ കണക്കുകൾ പ്രകാരം മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം ഏറ്റവും കൂടുതൽ ഉപയോഗിച്ചത് ഒമാനി പൗരന്മാരാണ് (2,04,591 പേർ). വിദേശികളിൽ ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത് ഇന്ത്യക്കാരാണ്. 1,69,751 ഇന്ത്യൻ യാത്രക്കാരാണ് ജൂലൈയിൽ മസ്‌കത്ത് വിമാനത്താവളം വഴി യാത്ര ചെയ്തത്.