യാത്രക്കാർ ശ്രദ്ധിക്കുക: മിഡിൽ ഈസ്റ്റ് സർവീസുകൾ റദ്ദാക്കുന്നത് നീട്ടി സലാം എയർ; ഷാർജ സർവീസിനും മാറ്റം
മിഡിൽ ഈസ്റ്റിലെ നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് സലാം എയർ നീട്ടി. മേഖലയിലെ വ്യോമപാതകൾ അടച്ചതാണ് സർവീസുകൾ തടസ്സപ്പെടാൻ കാരണം. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും എയർലൈൻ അധികൃതർ അറിയിച്ചു.
പുതുക്കിയ സമയക്രമം:
- ഇറാൻ: ഇറാനിലേക്കും തിരിച്ചുമുള്ള സർവീസുകൾ 2026 ഓഗസ്റ്റ് 31 വരെ റദ്ദാക്കി.
- മറ്റ് രാജ്യങ്ങൾ: ഇറാഖ്, ലബനാൻ, കുവൈത്ത്, ഖത്തർ, ഷാർജ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ 2026 മെയ് 30 വരെയാണ് റദ്ദാക്കിയിരിക്കുന്നത്.
യാത്രക്കാർ അറിയാൻ: സാഹചര്യം മെച്ചപ്പെടുന്നതിനനുസരിച്ച് വിമാനങ്ങൾ പുനഃക്രമീകരിക്കും. സമയമാറ്റങ്ങൾ, റദ്ദാക്കലുകൾ എന്നിവ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ യാത്രക്കാരെ ഇമെയിൽ വഴിയോ എസ്എംഎസ് വഴിയോ യഥാസമയം അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും താഴെ പറയുന്ന മാർഗങ്ങളിലൂടെ എയർലൈനുമായി ബന്ധപ്പെടാം:
- ഫോൺ: +968 2427 2222
- ഇമെയിൽ: customercare@salamair.com
