ഗ്ലോബൽ ലൈറ്റ് റെയിൽ അവാർഡിൽ ഖത്തർ റെയിലിന് വൻ നേട്ടം; ‘വേൾഡ് വൈഡ് ഓപ്പറേറ്റർ ഓഫ് ദി ഇയർ’ പുരസ്‌കാരം സ്വന്തമാക്കി

  1. Home
  2. Travel

ഗ്ലോബൽ ലൈറ്റ് റെയിൽ അവാർഡിൽ ഖത്തർ റെയിലിന് വൻ നേട്ടം; ‘വേൾഡ് വൈഡ് ഓപ്പറേറ്റർ ഓഫ് ദി ഇയർ’ പുരസ്‌കാരം സ്വന്തമാക്കി

qatar rail


പൊതുഗതാഗത മേഖലയിലെ പ്രശസ്തമായ ഗ്ലോബൽ ലൈറ്റ് റെയിൽ അവാർഡിൽ മികച്ച നേട്ടവുമായി ഖത്തർ റെയിൽ. ലൈറ്റ് റെയിൽ രംഗത്തെ മികച്ച പ്രവർത്തനക്ഷമതയും നവീകരണവും മുൻനിർത്തി നൽകുന്ന ‘വേൾഡ് വൈഡ് ഓപ്പറേറ്റർ ഓഫ് ദി ഇയർ’ പുരസ്‌കാരമാണ് ഖത്തർ റെയിൽ കരസ്ഥമാക്കിയത്. ലണ്ടനിൽ നടന്ന ചടങ്ങിൽ ഖത്തർ റെയിൽ സി.ഇ.ഒ ജാസിം മുഹമ്മദ് അൽ അൻസാരിയും സംഘവും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

ദോഹ മെട്രോ, ലുസൈൽ ട്രാം ശൃംഖലകൾ വഴി നൽകുന്ന ലോകോത്തര സേവനം, പ്രവർത്തന സുരക്ഷ, സുസ്ഥിരത എന്നിവയ്ക്കുള്ള അംഗീകാരമായാണ് ഈ നേട്ടം. ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കാൻ സാധിച്ചതാണ് ഈ വിജയത്തിന് പിന്നിലെന്ന് ഖത്തർ റെയിൽ സി.ഇ.ഒ വ്യക്തമാക്കി. 2026-ൽ പ്രതിദിനം ശരാശരി രണ്ടു ലക്ഷത്തോളം യാത്രക്കാരാണ് ഖത്തർ റെയിലിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തിയത്.