രാജ്യാന്തര സർവീസുകളിൽ റെക്കോർഡ് നേട്ടം; ഒന്നാമതെത്തി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം

  1. Home
  2. Travel

രാജ്യാന്തര സർവീസുകളിൽ റെക്കോർഡ് നേട്ടം; ഒന്നാമതെത്തി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം

dubai airport


അന്താരാഷ്ട്ര വിമാന സർവീസുകളിലെ സീറ്റ് ശേഷിയിൽ ലോകത്തിൽ ഒന്നാം സ്ഥാനം നേടി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB). അന്താരാഷ്ട്ര വ്യോമയാന ഡാറ്റാ ഏജൻസിയായ 'ഒ.എ.ജി'യുടെ (OAG) ഒക്ടോബറിലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരമാണിത്.

ഈ മാസം ഇരുവശങ്ങളിലേക്കുമായി 92 ലക്ഷം സീറ്റുകളാണ് ദുബായ് ക്രമീകരിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ലണ്ടൻ ഹിത്രൂ വിമാനത്താവളത്തേക്കാൾ (41.2 ലക്ഷം) 4.5 ലക്ഷം സീറ്റുകളുടെ അധിക ശേഷിയോടെയാണ് ദുബായ് മുൻപിലെത്തിയത്. സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറിൽ ദുബായിയുടെ വിമാന സീറ്റ് ശേഷിയിൽ 5.3 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. 39.4 ലക്ഷം സീറ്റുകളുമായി ദക്ഷിണ കൊറിയയിലെ സിയോൾ ഇഞ്ചിയോൺ മൂന്നാം സ്ഥാനത്തും, ആംസ്റ്റർഡാം ഷിഫോൾ (37.2 ലക്ഷം), സിംഗപ്പൂർ ചാങ്ങി (36.8 ലക്ഷം) എന്നിവ തൊട്ടടുത്ത സ്ഥാനങ്ങളിലുമെത്തി.

എമിറേറ്റ്സ്, ഫ്ലൈദുബായ് ഉൾപ്പെടെയുള്ള മുൻനിര വിമാനക്കമ്പനികളുടെ സർവീസ് വർദ്ധനവാണ് ഈ നേട്ടത്തിന് പിന്നിൽ. തുടർച്ചയായി 12-ാം വർഷവും അന്താരാഷ്ട്ര യാത്രാ സർവീസുകളിൽ ഒന്നാം സ്ഥാനം നിലനിർത്തുന്ന ദുബായ് വിമാനത്താവളത്തിൽ 2026-ന്റെ ആദ്യ പകുതിയിൽ മാത്രം 3.15 കോടി യാത്രക്കാരാണ് കടന്നുപോയത്.