ലാഭത്തിൽ റെക്കോർഡ് മുന്നേറ്റം; അയ്യായിരത്തിലധികം പുതിയ നിയമനങ്ങളുമായി ഇത്തിഹാദ് എയർവേയ്‌സ്

  1. Home
  2. Travel

ലാഭത്തിൽ റെക്കോർഡ് മുന്നേറ്റം; അയ്യായിരത്തിലധികം പുതിയ നിയമനങ്ങളുമായി ഇത്തിഹാദ് എയർവേയ്‌സ്

ETIHAD


ഇത്തിഹാദ് എയർവേയ്‌സ് കഴിഞ്ഞ വർഷം വലിയ ലാഭം നേടിയതോടെ പുതിയ വിപുലീകരണ പദ്ധതികൾ പ്രഖ്യാപിച്ചു. അടുത്ത പത്ത് വർഷത്തിനുള്ളിൽ പുതിയ വിമാനങ്ങൾ വാങ്ങാനായി 8000 കോടി ദിർഹം കമ്പനി നിക്ഷേപിക്കും. ഓരോ വർഷവും 20 പുതിയ വിമാനങ്ങൾ വീതം വാങ്ങാനാണ് പദ്ധതിയെന്ന് സി.ഇ.ഒ അന്റോനോൾഡോ നെവ്‌സ് പറഞ്ഞു.

വിമാനങ്ങൾ കൂടുന്നതിനൊപ്പം ജീവനക്കാരുടെ എണ്ണവും വർദ്ധിപ്പിക്കും. അടുത്ത അഞ്ച് വർഷത്തേക്ക് ഓരോ വർഷവും 2500 മുതൽ 3000 വരെ പുതിയ ആളുകളെ ജോലിക്ക് എടുക്കും. കഴിഞ്ഞ വർഷം മാത്രം 3200 പേരെ കമ്പനി നിയമിച്ചിരുന്നു. ഇതിൽ പൈലറ്റുമാരും കാബിൻ ക്രൂ അംഗങ്ങളും ഉൾപ്പെടുന്നു. നിലവിൽ 152 രാജ്യങ്ങളിൽ നിന്നുള്ളവർ ഇത്തിഹാദിൽ ജോലി ചെയ്യുന്നുണ്ട്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കമ്പനിയുടെ ലാഭത്തിൽ 47 ശതമാനം വർദ്ധനവാണ് ഉണ്ടായത്. ഏകദേശം 260 കോടി ദിർഹം ലാഭമായി ലഭിച്ചു. യാത്രക്കാരുടെ എണ്ണത്തിൽ 21 ശതമാനം വർദ്ധനവ് ഉണ്ടായതാണ് ഈ നേട്ടത്തിന് കാരണം. കഴിഞ്ഞ വർഷം 2.2 കോടിയിലധികം ആളുകൾ ഇത്തിഹാദിൽ യാത്ര ചെയ്തു.