റെഡ് സീ, അൽ ഉല യാത്രകൾക്ക് 10% ഇളവുമായി സൗദിയ; ഈദ് പ്രമാണിച്ച് ആകർഷകമായ ഓഫറുകൾ

  1. Home
  2. Travel

റെഡ് സീ, അൽ ഉല യാത്രകൾക്ക് 10% ഇളവുമായി സൗദിയ; ഈദ് പ്രമാണിച്ച് ആകർഷകമായ ഓഫറുകൾ

saudia


ബലി പെരുന്നാൾ പ്രമാണിച്ച് റെഡ് സീ, അൽ ഉല എന്നീ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് 10 ശതമാനം കിഴിവ് പ്രഖ്യാപിച്ച് സൗദി എയർലൈൻസ്. സൗദി ടൂറിസം അതോറിറ്റിയുമായി സഹകരിച്ചാണ് ഈ പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. സൗദിയിലെ ആഭ്യന്തര വിമാനത്താവളങ്ങളിൽ നിന്നുള്ളവർക്കും ജിസിസി രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും ഈ ഇളവ് പ്രയോജനപ്പെടുത്താം.

EID10 എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് മെയ് 13 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഈ ഓഫർ പ്രകാരം ജൂൺ 20 വരെ യാത്ര ചെയ്യാവുന്നതാണ്. സൗദിയയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകുന്നതിനായി റെഡ്സീയിലേക്ക് റിയാദിൽ നിന്ന് ദിവസേനയും, ജിദ്ദയിൽ നിന്ന് ആഴ്ചയിൽ നാല് സർവീസുകളും സൗദിയ ഒരുക്കിയിട്ടുണ്ട്. അതുപോലെ അൽ ഉലയിലേക്ക് റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക സർവീസുകളും ലഭ്യമാണ്. വിമാനത്തിനുള്ളിൽ AI സാങ്കേതികവിദ്യ, അതിവേഗ ഇന്റർനെറ്റ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളും യാത്രക്കാർക്കായി ഏർപ്പെടുത്തിയിട്ടുണ്ട്.