വോൾവോ പുതിയ ഇലക്ട്രിക് മിനി വാൻ അവതരിപ്പിച്ചു; സവിശേഷതകൾ

  1. Home
  2. Travel

വോൾവോ പുതിയ ഇലക്ട്രിക് മിനി വാൻ അവതരിപ്പിച്ചു; സവിശേഷതകൾ

volvo


ആഡംബര വാഹന വിപണിയിൽ കരുത്തരായ വോൾവോ പുതിയ ഇലക്ട്രിക് മിനി വാൻ അവതരിപ്പിച്ചു. വോൾവോ ഇഎം90 (Volvo EM90) എന്ന മോഡലാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. കാര്യക്ഷമവും സുസ്ഥിരവുമായ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിന്റെ ഭാഗമായിട്ടാണ് കമ്പനി ഈ ഇലക്ട്രിക് വാഹനവും അവതരിപ്പിച്ചിരിക്കുന്നത്. ഇത് ആദ്യത്തെ ഓൾ-ഇലക്‌ട്രിക് ലക്ഷ്വറി മിനിവാനാണ്. ഇലക്ട്രിക് മൊബിലിറ്റിയിലേക്കുള്ള ആഗോളതലത്തിലെ മാറ്റത്തിന് നേതൃത്വം നൽകുകയാണ് ഇതിലൂടെ കമ്പനി ചെയ്യുന്നത്.
പ്ലാറ്റ്ഫോം
വോൾവോ ഇഎം90 മിനിവാൻ ഗീലിയുടെ സ്‌കേലബിൾ എക്‌സ്പീരിയൻസ് ആർക്കിടെക്‌ചറിലാണ് നിർമ്മിച്ചിരിക്കുന്നത്. ഹൈ പെർഫോമൻസുള്ള സീകെർ 009മായി പ്ലാറ്റ്ഫോം ഷെയർ ചെയ്യുന്ന വാഹനത്തന് കരുത്തുറ്റ ഘടനയും മികച്ച ഡിസൈനുമെല്ലാമുണ്ട്. ഈ പ്ലാറ്റ്ഫോമും ബിൾഡും വാഹനത്തിന്റെ പ്രവർത്തനക്ഷമതയെ പോലും സ്വാധീനിക്കുന്നു. മിനിവാൻ ഡിസൈൻ ആണെങ്കിൽ പോലും പ്രീമിയം ഫിനിഷിനാണ് വാഹനത്തന്റെ എക്സ്റ്റീരിയർ നൽകിയിട്ടുള്ളത്.
ഇന്റീരിയർ
വോൾവോ ഇഎം90 ഇലക്ട്രിക് മിനിവാനിന്റെ ഇന്റീരിയർ കമ്പനിയുടെ ആഡംബരത്തിന്റെയും സൗകര്യത്തിന്റെയും തെളിവായി കാണിക്കാവുന്നതാണ്. ലോഞ്ച് സീറ്റിങ്ങും സുഖകരമായ ഡ്രൈവിങ് എക്സ്പീരിയൻസ് നൽകുന്ന ഫീച്ചറുകൾ എന്നിവ ഇതിലുണ്ട്. 15.4-ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ ഡാഷ്‌ബോർഡിന്റെ മധ്യഭാഗത്തായാണ് നൽകിയിട്ടുള്ളത്. വാഹനത്തിന്റെ സവിശേഷതകൾ എളുപ്പത്തിൽ നിയന്ത്രിക്കാനായി വോയിസ് അസിസ്റ്റന്റും നൽകിയിട്ടുണ്ട്.
രണ്ടാം നിര സീറ്റുകൾ
പിന്നിലെ യാത്രക്കാർക്ക് വേണ്ട സൌകര്യങ്ങളുടെ കാര്യത്തിലും വോൾവോ ഇഎം90 മികവ് പുലർത്തുന്നുണ്ട്. വിനോദത്തിനും കണക്റ്റിവിറ്റി ആവശ്യങ്ങൾക്കും 15.6 ഇഞ്ച് ഹൈ-ഡെഫനിഷൻ സ്‌ക്രീനാണ് കമ്പനി നൽകിയിട്ടുള്ളത്. ഇത് വീഡിയോ കോളുകൾക്കായി ഒരു ക്യാമറയുമായി കണക്റ്റ് ചെയ്യാൻ സാധിക്കും. കാബിനിൽ നാച്ചുറൽ വെളിച്ചം നൽകുകയും വായുസഞ്ചാരമുള്ളതും വിശാലവുമായ എക്സ്പീരിയൻസ് നൽകുകയും ചെയ്യുന്ന ഫുൾ പനോരമിക് സൺറൂഫാണ് ഇലക്ട്രിക് മിനിവാനിലുള്ള മറ്റൊരു ഫീച്ചർ.
ഫീച്ചറുകൾ
വോൾവോ ഇഎം90 ഒരു ആഡംബര മിനിവാൻ എന്നതിലുപരി ഏറ്റവും നൂതനമായ ചില ഫീച്ചറുകൾ കൂടി ഉൾപ്പെടുത്തിയിട്ടുള്ള ഫ്യൂച്ചറസ്റ്റിക്ക് വാഹനമാണ്. മിനിവാനിൽ സൗണ്ട് ഐസൊലേഷൻ ടെക്നോളജി, ഡ്യുവൽ-ചേംബർ എയർ സസ്പെൻഷൻ, ആക്റ്റീവ് റോഡ് നോയ്സ് ക്യാൻസലേഷൻ ടെക്നോളജി എന്നിവ നൽകിയിട്ടുണ്ട്. ഇത് വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ പുറത്തുള്ള ശബ്ദങ്ങൾ പരമാവധി ഒഴിവാക്കുന്നു. ഇതിലൂടെ ശാന്തവു സൌകര്യപ്രദവുമായ ഡ്രൈവിംഗ് എക്സ്പീരിയൻസ് ലഭിക്കും.