ടിക്കറ്റ് നിരക്കിൽ വമ്പൻ ഇളവുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ
ഉപഭോക്താക്കൾക്ക് മികച്ച യാത്രാനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ ടിക്കറ്റ് നിരക്കിൽ വമ്പൻ ഇളവുകൾ പ്രഖ്യാപിച്ച് ഇന്ത്യയുടെ മുൻനിര വിമാനക്കമ്പനിയായ ഇൻഡിഗോ. 'സെയിൽ ഇൻ ടു 2026’ എന്ന പേരിൽ അവതരിപ്പിച്ച ന്യൂ ഇയർ സെയിലിൽ, 1,499 രൂപ മുതൽ ആഭ്യന്തര യാത്രകളും 4,499 രൂപ മുതൽ രാജ്യാന്തര യാത്രകളും നടത്താം. മറ്റു സേവനങ്ങൾക്കും ആകർഷകമായ ഇളവുണ്ട്. ജനുവരി 13 മുതൽ 16 വരെയാണ് സെയിൽ. ജനുവരി 20 മുതൽ ഏപ്രിൽ 30 വരെയുള്ള യാത്രകൾക്ക് ഈ ഓഫർ ഉപയോഗപ്പെടുത്താം. യാത്രാ തീയതിക്ക് ഏഴു ദിവസം മുൻപു വരെ ബുക്ക് ചെയ്താലേ ഇളവ് ലഭിക്കൂ. എല്ലാ ബുക്കിങ് ചാനലുകളിലൂടെയും ഈ ഓഫർ പ്രയോജനപ്പെടുത്താം.
തിരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളിൽ ഇൻഡിഗോ സ്ട്രെച്ച് (IndiGoStretch) നിരക്കുകൾ 9,999 രൂപ മുതൽ ആരംഭിക്കും. പ്രത്യേക നിരക്കുകൾക്കൊപ്പം ബുക്കിങ് കാലയളവിൽ, തിരഞ്ഞെടുത്ത അനുബന്ധ സേവനങ്ങൾക്ക് ആകർഷകമായ ഇളവുകളുമുണ്ടാകും. ഫാസ്റ്റ് ഫോർവേഡ് സേവനങ്ങൾ ഉൾപ്പെടെ തിരഞ്ഞെടുത്ത 6E ആഡ്-ഓണുകളിൽ 70% വരെ ഇളവ്, പ്രീപെയ്ഡ് എക്സസ് ബാഗേജിൽ 50% വരെ ഇളവ്, തിരഞ്ഞെടുത്ത ദേശീയ, അന്തർദേശീയ റൂട്ടുകളിൽ സ്റ്റാൻഡേർഡ് സീറ്റ് സെലക്ഷനിൽ 15% വരെ ഇളവ് എന്നിവ ലഭിക്കും. തിരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളിൽ എമർജൻസി XL (എക്സ്ട്രാ ലെഗ്‌റൂം) സീറ്റുകൾ 500 രൂപ മുതൽ ലഭ്യമാണ്. കൂടാതെ, ഇൻഡിഗോയുടെ നേരിട്ടുള്ള ചാനലുകളിലൂടെ ബുക്ക് ചെയ്താൽ 24 മാസം വരെ പ്രായമുള്ള കുഞ്ഞങ്ങൾക്ക് ആഭ്യന്തര റൂട്ടുകളിൽ വെറും ഒരു രൂപയ്ക്ക് യാത്ര ചെയ്യാം.
ഇൻഡിഗോ വെബ്സൈറ്റ്, മൊബൈൽ ആപ്പ്, എഐ പവേഡ് അസിസ്റ്റന്റ് 6ESkai, +91 70651 45858 എന്ന നമ്പറിലുള്ള ഇൻഡിഗോ വാട്സ്ആപ്പ് എന്നിവയിലൂടെയും തിരഞ്ഞെടുത്ത ട്രാവൽ പാർട്ണർ വെബ്സൈറ്റുകളിലൂടെയും ആപ്പുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.
