ട്വിറ്ററില്‍ കൂട്ട രാജി തുടരുന്നു; കാര്യമാക്കുന്നില്ലെന്ന് മസ്‌ക്

പുതിയ ഉടമ ഇലോണ്‍ മസ്‌കിന്റെ അന്ത്യശാസനം തീരും മുമ്പായി ട്വിറ്ററില്‍നിന്നു ജീവനക്കാരുടെ കൂട്ട രാജി. നൂറു കണക്കിനു പേരാണ് രാജി നല്‍കി കമ്പനിയുടെ പടിയിറങ്ങിയത്. ഇതു താന്‍ കാര്യമാക്കുന്നില്ലെന്ന് ഇലോണ്‍ മസ്‌ക് പ്രതികരിച്ചു.ഒന്നുകില്‍ അതികഠിനമായ തൊഴില്‍ രീതിയിലേക്കു മാറുക, അല്ലെങ്കില്‍ കമ്പനിയിലെ സേവനം അവസാനിപ്പിക്കുക എന്നായിരുന്നു മസ്‌കിന്റെ അന്ത്യ ശാസനം. തന്നോടൊപ്പം താത്പര്യമുള്ളവര്‍ക്കു നില്‍ക്കാം, അല്ലാത്തവര്‍ക്കു വ്യാഴാഴ്ച അഞ്ചു മണിക്കു മുമ്പായി രാജി നല്‍കാം എന്നായിരുന്നു ട്വിറ്റ് അറിയിച്ചത്.
മസ്‌ക് നല്‍കിയ സമയപരിധി അവസാനിക്കും മുമ്പു തന്നെ നൂറു കണക്കിനു ജീവനക്കാര്‍ രാജി നല്‍കി. ഇത് ഇവര്‍ ട്വിറ്ററിലൂടെ തന്നെ പ്രഖ്യാപിക്കുകയും ചെയ്തു.
ട്വിറ്റര്‍ പൂട്ടാന്‍ പോവുകയാണോ എന്നാണ്, കൂട്ട രാജിയോടു പ്രതികരിച്ചുകൊണ്ട് ഒരു ഉപഭോക്താവ് മസ്‌കിനോട് ആരാഞ്ഞത്. കൊള്ളാവുന്നവരൊക്കെ ബാക്കിയുണ്ട്, അതുകൊണ്ട് കൂട്ട രാജി താന്‍ കാര്യമാക്കുന്നില്ലെന്നായിരുന്നു മസ്‌കിന്റെ മറുപടി.