ശ്രീചിത്ര പുവര്‍ ഹോമില്‍ 14കാരന് മര്‍ദ്ദനം; അഞ്ചു സഹപാഠികള്‍ ചേര്‍ന്ന് തല്ലി,കുട്ടി ചികിത്സയില്‍

  1. Home
  2. Trending

ശ്രീചിത്ര പുവര്‍ ഹോമില്‍ 14കാരന് മര്‍ദ്ദനം; അഞ്ചു സഹപാഠികള്‍ ചേര്‍ന്ന് തല്ലി,കുട്ടി ചികിത്സയില്‍

 Sree Chitra Poor Home


ശ്രീചിത്ര പുവര്‍ ഹോമില്‍ കുട്ടിക്ക് മര്‍ദ്ദനം. അഞ്ചു സഹപാഠികള്‍ ചേര്‍ന്നാണ് കുട്ടിയെ തല്ലിയത്. ആര്യനാട് സ്വദേശിയായ 14കാരനാണ് മര്‍ദ്ദനമേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടി ചികിത്സയിലാണ്.

ഈ മാസം ആറിന് ശ്രീചിത്ര പുവര്‍ ഹോമില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ക്ക് ശേഷമാണ് മര്‍ദ്ദനം നടന്നത്. എട്ടാം തീയതി വീട്ടിലെത്തിയ കുട്ടിയുടെ ദേഹത്ത് മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ട് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് കാര്യം പറയുന്നത്. ഉടന്‍ തന്നെ ശ്രീചിത്ര പുവര്‍ ഹോമിലെ സൂപ്രണ്ടിനെ വിവരം അറിയിച്ചെങ്കിലും കേസ് അടക്കമുള്ള മറ്റു നടപടികളുമായി പോകേണ്ടതില്ലെന്നാണ് അധികൃതര്‍ നല്‍കിയ മറുപടിയെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു.

ഉടന്‍ തന്നെ നെടുമങ്ങാടുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കുട്ടിയെ ചികിത്സയ്ക്കായി കൊണ്ടുപോയി. ദേഹാസ്വാസ്ഥ്യം തുടര്‍ന്നതോടെ, കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിലവില്‍ മെഡിക്കല്‍ കോളജില്‍ കുട്ടി ചികിത്സയിലാണ്.സംഭവത്തില്‍ സിഡബ്ല്യൂസിക്ക് പരാതി നല്‍കിയതായി കുട്ടിയുടെ അമ്മ പറയുന്നു.