ജല്ലിക്കെട്ട് കാണാനെത്തിയ 14 കാരന്‍ കാളയുടെ കുത്തേറ്റ് മരിച്ചു

  1. Home
  2. Trending

ജല്ലിക്കെട്ട് കാണാനെത്തിയ 14 കാരന്‍ കാളയുടെ കുത്തേറ്റ് മരിച്ചു

suicide


തമിഴ്നാട്ടില്‍ ജല്ലിക്കെട്ട് കാണാനെത്തിയ 14 വയസുകാരന്‍ കാളയുടെ കുത്തേറ്റ് മരിച്ചു. ഗോകുല്‍ എന്ന കുട്ടിയാണ് മരിച്ചത്. ധര്‍മപുരിയിലെ തടങ്ങം ഗ്രാമത്തിലാണ് സംഭവം. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഗോകുല്‍ ജല്ലിക്കെട്ട് കാണാനെത്തിയത്. തുറന്നുവിട്ടതോടെ പാഞ്ഞുവന്ന കാളകളില്‍ ഒന്ന് സമീപത്തു നിന്ന കുട്ടിയെ കുത്തുകയായിരുന്നു.

വയറ്റില്‍ കുത്തേറ്റതിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ ബാലനെ ഉടന്‍ ധര്‍മപുരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ധര്‍മപുരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗോകുലിന് പരുക്കേറ്റത് എങ്ങനെയെന്ന് കണ്ടെത്താന്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

കഴിഞ്ഞയാഴ്ച മധുരയില്‍ ജല്ലിക്കട്ടിനിടെ കാളയുടെ ആക്രമണത്തില്‍ 26കാരന്‍ മരിച്ചിരുന്നു. പാലമേട് സ്വദേശിയായ ഗോപാലന്‍ അരവിന്ദ് രാജ് ആണ് മരിച്ചത്. സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.