ഇന്ത്യൻ ഏജൻസിയുടെ കപ്പലിൽ നിന്നും 15000 കോടി ലഹരി മരുന്ന് പിടികൂടി

  1. Home
  2. Trending

ഇന്ത്യൻ ഏജൻസിയുടെ കപ്പലിൽ നിന്നും 15000 കോടി ലഹരി മരുന്ന് പിടികൂടി

Drug


ആഴക്കടലിൽ നിന്ന് 15,000 കോടി രൂപയുടെ ലഹരി മരുന്ന് പിടികൂടി. 3,200 കിലോ മെത്താഫെറ്റമിൻ, 500 കിലോ ഹെറോയിൻ, 529 കിലോ ഹഷീഷ് ഓയിൽ എന്നിവയാണ് പിടികൂടിയത്. സംഭവത്തിൽ ഇറാൻ, പാക്കിസ്ഥാൻ പൗരൻമാരെ പിടികൂടിയിട്ടുണ്ട്. 

നാവിക സേനയും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും സംയുക്തമായ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. ഇത് ആദ്യമായാണ് ഒരു മദർഷിപ്പിൽ നിന്നും ഇത്തരമൊരു വലിയ ലഹരിവേട്ട ഇന്ത്യൻ ഏജൻസികളിൽ നടത്തുന്നത്.

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ലഹരിക്കടത്ത് തടയുന്നതിനുള്ള ഓപ്പേറഷൻ സമുദ്രഗുപ്തിന്‍റെ ഭാഗമായിട്ടായിരുന്നു പരിശോധന. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരി വേട്ടയും ഏറ്റവും വലിയ മെത്താഫെറ്റമിൻ വേട്ടയുമാണിതെന്നു നർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറിയിച്ചു.