നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ 28 ദിവസം; ജൂലൈ 25 ന് അവസാനിക്കും

  1. Home
  2. Trending

നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ 28 ദിവസം; ജൂലൈ 25 ന് അവസാനിക്കും

niyamasaba


പതിനഞ്ചാം കേരള നിയമസഭയുടെ  പതിനൊന്നാം സമ്മേളനം ഈ മാസം 10 ന് ആരംഭിക്കും. ആകെ 28 ദിവസമാണ് സഭ സമ്മേളിക്കുക. ആദ്യ ദിവസം ചോദ്യോത്തര വേളയ്ക്ക് ശേഷം ഫോട്ടോസെഷൻ ഉണ്ടാകും.

ജൂലായ്‌ 25 നാണ് സഭ സമ്മേളനം അവസാനിക്കുക.  ലോക കേരള സഭ ജൂൺ 13,14,15 തീയതികളിൽ നടക്കും. ഈ ദിവസങ്ങളിൽ സഭ സമ്മേളിക്കില്ല. സഭയിലെ എല്ലാ ചോദ്യങ്ങൾക്കും മന്ത്രിമാർ ഉത്തരം നൽകണമെന്ന് റൂളിംഗ് നൽകിയതായി സ്പീക്കര്‍ എഎൻ ഷംസീര്‍ അറിയിച്ചു. 

ലോക്സഭ തെരഞ്ഞെടുപ്പിൽ താൻ പ്രതിനിധീകരിക്കുന്ന തലശേരി മണ്ഡലത്തിൽ എൽഡിഎഫിനേറ്റ തിരിച്ചടി പൊതുവായി ഉണ്ടായ വികാരത്തിലാണെന്നും തന്റെ മണ്ഡലം മാത്രം ഒഴിവാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ തെരഞ്ഞടുപ്പിൻ്റെ ആവർത്തനമാണ്. തലശേരി മണ്ഡലത്തിൽ എൽഡിഎഫിന്റെ വോട്ടും ഭൂരിപക്ഷവും കുറഞ്ഞിട്ടുണ്ട്. തദ്ദേശ വാർഡ് പുനർനിർണയ ബിൽ ആദ്യ ദിവസം സഭയിൽ അവതരിപ്പിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.