തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും 1,68,422 രൂപ അടിച്ചുമാറ്റി ജനപ്രതിനിധികള്‍

  1. Home
  2. Trending

തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും 1,68,422 രൂപ അടിച്ചുമാറ്റി ജനപ്രതിനിധികള്‍

thozhilurapp


ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും ജനപ്രതിനിധികള്‍ കൈക്കലാക്കിയത് 1,68,422 രൂപ. ജോലി ചെയ്യാതെ വ്യാജരേഖകള്‍ തയാറാക്കിയാണ് നാല് പാർട്ടിയിലുള്ള ഒൻപത് അംഗങ്ങള്‍ ഒരു ഇത്രയും തുക അടിച്ചു മാറ്റിയത്. സിപിഎമ്മിലെ നാല് അംഗങ്ങളും, സിപിഐയിൽ നിന്ന് ഒന്നും കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നും രണ്ടു വീതം അംഗങ്ങളുമാണ് തട്ടിപ്പിന് പിന്നിൽ. ഇടതുപക്ഷം ഭരിക്കുന്ന തിരുവനന്തപുരം പൂവച്ചല്‍ പഞ്ചായത്തിലാണ് സംഭവം. 

പഞ്ചായത്ത് കമ്മിറ്റിയില്‍ പങ്കെടുത്ത ദിവസമടക്കം ഇവർ തൊഴിലുറപ്പ് ജോലി ചെയ്തിട്ടുണ്ടെന്ന് വ്യാജരേഖ ഉണ്ടാക്കുകയായിരുന്നു. സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തു വന്നപ്പോഴാണ് തട്ടിപ്പ് പുറത്തായത്. അടിച്ചുമാറ്റിയ പണം തിരിച്ചടയ്ക്കാന്‍ ഓംബുഡ്സ്മാന്‍ ഉത്തരവിട്ടിരുന്നു. എന്നാൽ 18,000 രൂപ മാത്രമാണ് ഇതുവരെ അടച്ചത്. അബദ്ധം പറ്റിയതാണെന്നാണ് പ്രതിക്കൂട്ടിലായവരുടെ വിശദീകരണം. 

നടന്നത് സാമ്പത്തിക തട്ടിപ്പായതിനാൽ വിജിലൻസിന് കേസെടുക്കാനുള്ള അധികാരമുണ്ട്. ജനപ്രതിനിധികൾ തെറ്റ് ചെയ്‌തെന്ന് കണ്ടെത്തിയാൽ ഇവരെ അയോഗ്യനാക്കാനും ചാട്ടമുണ്ട്. എന്നാൽ തട്ടിപ്പിൽ നാല് പാർട്ടിയിലെയും അംഗങ്ങൾക്ക് പങ്കുള്ളതിനാൽ അഴുമതി ഒതുക്കി തീർക്കാൻ ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്.