കേരളത്തിൽ കൈ വിടാതെ 18 മണ്ഡലങ്ങൾ; കനൽ ഒരു തരി; തൃശൂർ എടുത്ത് സുരേഷ് ​ഗോപി

  1. Home
  2. Trending

കേരളത്തിൽ കൈ വിടാതെ 18 മണ്ഡലങ്ങൾ; കനൽ ഒരു തരി; തൃശൂർ എടുത്ത് സുരേഷ് ​ഗോപി

ELECTION


 

കേരളത്തിൽ യു.ഡി.എഫ് തരം​ഗം. 18 മണ്ഡലങ്ങളിൽ യു.ഡി.എഫ് വിജയിച്ചു.  തൃശൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ​ഗോപി വിജയിച്ചു. ആറ്റിങ്ങലിലെ ത്രില്ലർ പോരിൽ ജയം അടൂർ പ്രകാശിന്. എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയ് കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. 1708 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അടൂർ പ്രകാശിന്റെ വിജയം. തിരുവനന്തപുരത്ത് വിജയം ആഘോഷിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. ശക്തമായ പോരാട്ടത്തിനൊടുവിലായിരുന്നു തരൂരിന്റെ വിജയം.

ഇടതിന് സംസ്ഥാന ഭരണമുള്ള കേരളത്തിൽ പോലും ഒരൊറ്റ സീറ്റിൽ സിപിഐഎം ഒതുങ്ങി. മുൻവർഷത്തേപ്പോലെ കെടാതെ ബാക്കി നിന്ന ഒരൊറ്റ തരി കനൽ മാത്രമാണ് കേരളത്തിൽ നിന്ന് ഇടതുപക്ഷത്തെ പ്രതിനിധീകരിക്കാനുള്ളത്. 2019ൽ അത് ആലപ്പുഴയിലെ ആരിഫായിരുന്നെങ്കിൽ ഇന്നത് മന്ത്രി കൂടിയായ കെ രാധാകൃഷ്ണനാണ്. 

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ റീകൗണ്ടിങ് ആരംഭിച്ചു. പതിനാറായിരത്തോളം വോട്ടുകള്‍ എണ്ണം എന്നായിരുന്നു ആവശ്യം. പോസ്റ്റല്‍ അസാധു വോട്ടുകള്‍ അടക്കം എണ്ണണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടിരുന്നു.