താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് 2018 ന്റെ നിർമാതാക്കൾ

  1. Home
  2. Trending

താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് 2018 ന്റെ നിർമാതാക്കൾ

2018-movie-producers-to-help-tanur-boat-accident-victims


താനൂർ ബോട്ടപകടത്തിൽ മരിച്ച 22 പേരുടെ കുടുംബങ്ങൾക്കും ഒരുലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ച് 2018 സിനിമയുടെ നിർമാതാക്കൾ. അപകടത്തിൽപെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ മുഴുവൻ ചികിത്സാചെലവും സർക്കാർ വഹിക്കും.

താനൂർ പൂരപ്പുഴയിൽ ഞായറാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു ബോട്ട് അപകടമുണ്ടായത്. നാല്പതോളം പേരുണ്ടായിരുന്ന ബോട്ടിൽ നിന്ന് എട്ടുപേരെ ആദ്യം രക്ഷപ്പെടുത്തിയിരുന്നു. 22 പേർക്ക് ജീവൻ നഷ്ടമായി. ചികിത്സയിൽ കഴിഞ്ഞ 10 പേരിൽ രണ്ടുപേർ ആശുപത്രിവിട്ടു. വാക്കുകളിൽ രേഖപ്പെടുത്താനാകാത്ത വൻ ദുരന്തമാണ് താനൂരിൽ ഉണ്ടായതെന്ന് സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി പറഞ്ഞിരുന്നു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എന്തുനൽകിയാലും അതൊന്നും അവർക്ക് നേരിടേണ്ടിവന്ന നഷ്ടത്തിന് പരിഹാരമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

2018-ൽ കേരളത്തിലുണ്ടായ മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 2018. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ വൻ താരനിരയാണുള്ളത്. വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.