അസം മുഖ്യമന്ത്രിയുടെ വ്യാജ എ.ഐ. വീഡിയോ പ്രചരിപ്പിച്ചു: 3 കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

  1. Home
  2. Trending

അസം മുഖ്യമന്ത്രിയുടെ വ്യാജ എ.ഐ. വീഡിയോ പ്രചരിപ്പിച്ചു: 3 കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

Assam cm


അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ എ.ഐ. നിർമിത ഡീപ്‌ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് മൂന്ന് കോൺഗ്രസ് നേതാക്കളെ അസം പോലീസ് അറസ്റ്റ് ചെയ്തു. മജുലി ജില്ലാ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ & ഐ.ടി. വകുപ്പ് ചെയർമാൻ ജിബേശ്വർ ഗാം (27), അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എ.പി.സി.സി.) വക്താവ് ഉപേൻ രാജ് നാഥ്, രൂപോഹി കോൺഗ്രസ് അംഗം ഷാഹിദുൽ ഇസ്ലാം (29) എന്നിവരാണ് അറസ്റ്റിലായത്.

അസം പോലീസിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സി.ഐ.ഡി.) ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതികളെ ഗുവാഹത്തിയിലേക്ക് കൊണ്ടുപോകുമെന്ന് സി.ഐ.ഡി. ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അതേസമയം, മുതിർന്ന കോൺഗ്രസ് വക്താവ് രാജു സാഹുവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

'കൗൻ ബനേഗ ക്രോർപതി' എന്ന ജനപ്രിയ ഹിന്ദി ക്വിസ് ഷോയുടെ ശൈലിയിൽ എഡിറ്റ് ചെയ്ത വീഡിയോയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ചിരുന്നത്.