തിരുവനന്തപുരത്ത് 48 കോൺ​ഗ്രസ് നേതാക്കൾ കൂടി ബിജെപിയിലേക്ക്

  1. Home
  2. Trending

തിരുവനന്തപുരത്ത് 48 കോൺ​ഗ്രസ് നേതാക്കൾ കൂടി ബിജെപിയിലേക്ക്

bjp congress


 നെയ്യാറ്റിൻകരയിൽ നിന്ന് 48 കോൺ​ഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു. നെയ്യാറ്റിൻകര കാർഷിക സഹകരണ ബാങ്ക് ഡയറക്ടർ ചന്ദ്രൻ ഉൾപ്പടെ ഉള്ളവരാണ് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന കാര്യലായത്തിൽ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും ബിജെപി ജില്ലാ അദ്ധ്യക്ഷൻ വി വി രാജേഷും ചേർന്ന് നേതാക്കളെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

കഴിഞ്ഞ ദിവസം ആറ്റിങ്ങലിൽ ബിജെപി പ്രവർത്തകർ സിപിഐഎമ്മിൽ ചേർന്നിരുന്നു. വക്കം പഞ്ചായത്തിലെ ബിജെപി പ്രവർത്തകരാണ് സിപിഐഎമ്മിലേക്ക് പോയത്. അഞ്ച് ബൂത്ത് ഭാരവാഹികൾ ഉൾപ്പെടെ 10 പേരാണ് ബിജെപി വിട്ടത്. ഒബിസി മോർച്ച ആറ്റിങ്ങൽ മണ്ഡലം പ്രസിഡൻറ് തങ്കരാജ് ഉൾപ്പടെയുള്ളവരാണ് പാര്‍ട്ടിവിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂർ നാഗപ്പനാണ് പ്രവർത്തകരെ സ്വീകരിച്ചത്.