അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അത്യവശ്യം കൈയ്യിൽ കരുതേണ്ടതെന്തൊക്കെ?

പഹൽഗാം ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന ഒരു സാഹചര്യമാണ് നിലനിൽക്കുന്നത്. രാജ്യം കടന്നനുപോകുന്ന നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ ആശയ വിനിമയത്തിനും സുരക്ഷയ്ക്കും ഉപയോഗിക്കാവുന്ന അത്യവശ്യം കൈയ്യിൽ കരുതേണ്ട അഞ്ച് ഉപകരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
1. ബാറ്ററിയിൽ പ്രവർത്തിക്കുന്ന റേഡിയോ, ക്രാങ്ക് റേഡിയോ
യുദ്ധ സമയത്ത് മൊബൈൽ നെറ്റ്വർക്കുകളോ ഇന്റർനെറ്റോ ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന റേഡിയോയോ ക്രാങ്ക് റേഡിയോയോ വിവരങ്ങളും വാർത്തകളും അറിയുന്നതിനായി ഉപയോഗിക്കാവുന്നതാണ്. സോളാർ ചാർജിങ്ങ് ചെയ്യാവുന്നതോ, ഫ്ളാഷ് ലൈറ്റ് പ്രവർത്തിക്കുന്നതോ, യുഎസ്ബി സപ്പോർട്ട് ചെയ്യുന്നയോ ആണെങ്കിൽ നല്ലത്.
2. സോളാർ പവർ ബാങ്ക്, ചാർജറുകൾ
ആക്രമണങ്ങളോ പ്രകൃതി ദുരന്തങ്ങളോ ഉണ്ടാകുന്ന സമയങ്ങളിൽ വൈദ്യുതി മുടക്കം സാധാരണമാണ്. ഉയർന്ന ചാർജിങ് ശേഷിയുള്ള പവർ ബാങ്ക് കൈവശമുള്ളത് പ്രയോജനം ചെയ്യും. ഫോൺ ചർജ് ചെയ്യുന്നതിനും റേഡിയോ, ടോർച്ച്, എന്നിവ ചാർജ് ചെയ്യുന്നതിനും ഇത് ഉപയോഗപ്പെടുത്താം. ഫാസ്റ്റ് ചാർജിങ് ഫീച്ചറും മർട്ടിപ്പിൾ യുഎസ്ബി പോർട്ട് ഉളളവയുമായ പവർബാങ്കുകൾ ഇതിനായി തെരഞ്ഞെടുക്കുക.
3. പോർട്ടബിൾ വാട്ടർ പ്യൂരിഫയർ അല്ലെങ്കിൽ ലൈഫ്സ്ട്രോ
അടിയന്തര ഘട്ടങ്ങളിൽ ശുദ്ധമായ കുടിവെള്ളം ലഭിക്കുക ബുദ്ധിമുട്ടാണ്. ഇതിനായി പോർട്ടബിൾ വാട്ടർ ഫിൽട്ടറുകൾ ഉപയോഗിക്കാം. അല്ലെങ്കിൽ യുവി അധിഷ്ഠിതമായ പ്യൂരിഫയർ ഉപയോഗിക്കുക. ജലജന്യ രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ സഹായിക്കും
4. എൽഇഡി എമർജൻസി ലൈറ്റുകളും ഹെഡ് ലാമ്പുകളും
ബോംബിങ്, അടിയന്തിര സാഹചര്യങ്ങൾ, അല്ലെങ്കിൽ കർഫ്യൂ സമയത്ത് ദീർഘനേരം വൈദ്യുതി മുടക്കം സംഭവിക്കാം. റീചാർജ് ചെയ്യാവുന്ന എൽഇഡി ലൈറ്റുകൾ അല്ലെങ്കിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പോർട്ടബിൾ ലാമ്പുകൾ കൈവശമുള്ളത് ഇരുട്ടുള്ള ഇടങ്ങളിൽ സഹായിക്കും.
5. എമർജൻസി മെഡിക്കൽ കിറ്റ്
ഡിജിറ്റൽ തെർമോമീറ്ററും ഓക്സിമീറ്ററും അടങ്ങുന്ന എമർജൻസി മെഡിക്കൽ കിറ്റ് അടിയന്തിര സാഹചര്യങ്ങളിൽ ഏറെ പ്രയോജനകരമാണ്. ആന്റിസെപ്റ്റിക്സ്, ബാൻഡേജുകൾ, മരുന്നുകൾ, ഡിജിറ്റൽ തെർമോമീറ്റർ, പൾസ് ഓക്സിമീറ്റർ പോലുള്ള ഗാഡ്ജെറ്റുകൾ എന്നിവ ഉൾപ്പെടുന്നവ എമർജൻസി കിറ്റിൽ കരുതാം.