മിക്സി ബ്ലേഡിന്റെ മൂർച്ച കൂട്ടാൻ 5 പൊടിക്കൈക

  1. Home
  2. Trending

മിക്സി ബ്ലേഡിന്റെ മൂർച്ച കൂട്ടാൻ 5 പൊടിക്കൈക

image


അടുക്കളയിൽ മിക്സി ഇല്ലാതെ ഒരു പണി മുന്നോട്ട് പോകില്ല. പക്ഷേ ബ്ലേഡിന്റെ മൂർച്ച കുറഞ്ഞാൽ ജോലി ബുദ്ധിമുട്ടാകും. പുതിയ ബ്ലേഡ് വാങ്ങുന്നതിന് മുൻപ് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില എളുപ്പ വഴികൾ ഇതാ:
1. മുട്ടത്തൊണ്ട്
നന്നായി കഴുകി ഉണക്കിയ മുട്ടത്തൊണ്ട് മിക്സി ജാറിൽ ഇട്ട് കുറച്ച് സെക്കൻഡ് അടിച്ചാൽ ബ്ലേഡിന്റെ മൂർച്ച മെച്ചപ്പെടും.
2. ഐസ് ക്യൂബുകൾ
ചെറിയ ഐസ് ക്യൂബുകൾ ജാറിലിട്ട് അടിച്ചാൽ ബ്ലേഡ് കൂടുതൽ മൂർച്ചയാകുകയും അതിൽ കുടുങ്ങിയ അഴുക്കുകൾ നീങ്ങുകയും ചെയ്യും.
3. കല്ലുപ്പ്
ഒരു ടേബിൾ സ്പൂൺ കല്ലുപ്പ് മിക്സിയിൽ ഇട്ട് കുറച്ച് സെക്കൻഡ് പ്രവർത്തിപ്പിക്കുന്നത് ബ്ലേഡിന്റെ മൂർച്ച കൂട്ടാൻ സഹായിക്കും.
4. ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡയും വെള്ളവും ചേർത്ത് കുഴമ്പുപോലെ ഉണ്ടാക്കി ബ്ലേഡിൽ തേച്ച് 5 മിനിറ്റ് ശേഷം കഴുകി കളയുക. എണ്ണയും മാലിന്യവും നീങ്ങി മൂർച്ച വർധിക്കും.
5. അലൂമിനിയം ഫോയിൽ
അലൂമിനിയം ഫോയിൽ ചെറിയ ബോൾ ആക്കി മിക്സിയിൽ ഇട്ട് പ്രവർത്തിപ്പിച്ചാൽ ബ്ലേഡിന്റെ മൂർച്ച മെച്ചപ്പെടും.