വര്‍ക്കലയില്‍ ട്രെയിൻ ഇടിച്ച് 63 വയസുകാരി മരിച്ചു

  1. Home
  2. Trending

വര്‍ക്കലയില്‍ ട്രെയിൻ ഇടിച്ച് 63 വയസുകാരി മരിച്ചു

train


വര്‍ക്കലയില്‍ വെച്ച് അമൃത്സര്‍ -കൊച്ചുവേളി എക്‌സ്പ്രസ് ഇടിച്ചു സ്ത്രീ മരിച്ചു. 63 വയസു പ്രായമുള്ള മണമ്പൂര്‍ സ്വദേശി സുപ്രഭയാണ് മരിച്ചത്. വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അപകടമുണ്ടായത്. അടുത്ത പ്ലാറ്റ്‌ഫോമിലേക്ക് ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. ട്രെയിനിന് വര്‍ക്കല സ്റ്റേഷനില്‍ സ്റ്റോപ്പ് ഉണ്ടായിരുന്നില്ല.