97-ാമത് ഓസ്കർ; ഇന്ത്യക്ക് നിരാശ, തിളങ്ങുന്ന വിജയം നേടി ഷോണ്‍ ബേക്കറുടെ 'അനോറ'

  1. Home
  2. Trending

97-ാമത് ഓസ്കർ; ഇന്ത്യക്ക് നിരാശ, തിളങ്ങുന്ന വിജയം നേടി ഷോണ്‍ ബേക്കറുടെ 'അനോറ'

anora


 

97-ാമത് ഓസ്കർ അവാ‍ർഡുകളില്‍ തിളങ്ങുന്ന വിജയം നേടി ഷോണ്‍ ബേക്കര്‍ സംവിധാനം ചെയ്ത അനോറ. ന്യൂയോര്‍ക്കിലെ ഒരു ലൈംഗിക തൊഴിലാളിയുടെ കഥ പറയുന്ന ചിത്രം അഞ്ച് പുരസ്കാരങ്ങളാണ് നേടിയത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച എഡിറ്റര്‍, മികച്ച നടി എന്നീ അവാര്‍ഡുകളാണ് അനോറ വാങ്ങിയത്. ഇതില്‍ തിരക്കഥ, സംവിധാനം, എഡിറ്റര്‍ പുരസ്കാരങ്ങള്‍ നേടിയത് ഷോണ്‍ ബേക്കര്‍ തന്നെയാണ്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മൈക്കി മാഡിസണ്‍ മികച്ച നടിയായി.